ഇസ്രായേലിനെയും പാലസ്തീനെയും ഇരു തട്ടിലായി നിർത്തി നിക്ഷ്പക്ഷ വിശകലനം ചെയ്യാൻ തുടങ്ങിയ നിമിഷം അനീതി നടന്നു കഴിഞ്ഞുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് കുറിച്ചത്.
പലസ്തീനികൾ എന്ത് തന്നെ ചെയ്താലും അവർ നിരപരാധികളാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു, ഇതിനെതിരെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ എന്ന് സാധാരണ മനുഷ്യർ തെറ്റിദ്ധരിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലിരിക്കുന്നവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി, ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നുമെന്നാണ് നടൻ കുറിച്ചത്.
കുറിപ്പ് വായിക്കാം
മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ എന്ന് സാധാരണ മനുഷ്യർ തെറ്റിദ്ധരിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലിരിക്കുന്നവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി, ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും.
ഉദാഹരണത്തിന് ഒരു കഥയോ,കവിതയോ നിരത്തിയാൽ മതി, മനുഷ്യത്വവും നിഷ്പക്ഷതയും സമാധാനവും നശിക്കാൻ അതൊരു മാതൃകയാവും, എല്ലാ അരാജുകളും സ്വരാജുകാളാവും, എല്ലാ സ്വാരാജുകളും അരാജുകളുമാവും.
Post Your Comments