ബോളിവുഡ് സൂപ്പർ താരം നടൻ ആമിർ ഖാൻ തന്റെ മകൾ ഇറാ ഖാന്റെ വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. മകൾ കണ്ടുപിടിച്ച പങ്കാളിയെക്കുറിച്ചോർത്ത് അഭിമാനം മാത്രമേ ഉള്ളൂവെന്നും നടൻ പറയുന്നു. അടുത്തിടെയാണ് താനും മകളും വർഷങ്ങളായി മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെന്ന് നടൻ വെളിപ്പെടുത്തിയത്.
ജനുവരി 3 ന് ഇറ വിവാഹിതയാകുന്നു. അവൾ തിരഞ്ഞെടുത്ത പങ്കാളിയുടെ പേര് നൂപൂർ എന്നാണ്. മകൾ തന്നെ കണ്ടെത്തിയ വ്യക്തിയാണ് നൂപൂർ. അവളുടെ വിഷാദ രോഗ സമയത്തെല്ലാം കൂട്ടായി കൂടെ നിന്ന നൂപൂറിനെ ഓർത്ത് സന്തോഷവും അഭിമാനവും മാത്രമാണ് തോന്നുന്നതെന്നും ആമീർ പറഞ്ഞു. നൂപൂർ മരുമകനല്ല, മകനാണ് എനിക്ക്. ഇറ വിഷാദരോഗത്തോട് മല്ലിടുമ്പോൾ അവൻ അവളുടെ കൂടെയുണ്ടായിരുന്നു. ശരിക്കും അവൾക്കൊപ്പം നിൽക്കുകയും വൈകാരികമായി അവളെ പിന്തുണക്കുകയും ചെയ്ത ഒരാളാണ് അവൻ.
ഇറയും നൂപൂറും പരസ്പരം സ്നേഹിച്ച്, സന്തോഷത്തോടെ ജീവിക്കും, അത്രമാത്രം ഇറയെ സ്നേഹിക്കുന്ന വ്യക്തികൂടിയാണ് നൂപൂറെന്നും ആമീർ. നൂപൂർ വളരെ നല്ല കുട്ടിയാണ്, അവൻ കുടുംബത്തിന്റെ ഭാഗമാണെന്ന് ഞങ്ങൾക്ക് ശരിക്കും തോന്നുന്നുവെന്നും താരം. കഴിഞ്ഞ വർഷമാണ് ഇറയുടെയും നൂപൂറിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
Post Your Comments