CinemaLatest NewsMollywoodWOODs

ചാവേർ എന്ന ചിത്രം ഏകപക്ഷീയമായ ചില കേന്ദ്രങ്ങളിൽനിന്ന് ആക്രമണം നേരിടുന്നതിനാൽ തിയേറ്ററിൽ തന്നെ പോയി കാണും: ഹരീഷ് പേരടി

ഇടത് കേന്ദ്രങ്ങളിൽ നിന്ന് വൻ എതിർപ്പുകളും ഡീ​​ഗ്രേഡിങ്ങും ആണ് ലഭിക്കുന്നത്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തിയേറ്ററിൽ എത്തിയ ചിത്രമാണ് ചാവേർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത്, ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രത്തിന് ഇടത് കേന്ദ്രങ്ങളിൽ നിന്ന് വൻ എതിർപ്പുകളും ഡീ​​ഗ്രേഡിങ്ങും ആണ് ലഭിക്കുന്നത്.

ഇതിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചാവേർ, നാളെ രാവിലെ 10 മണിയുടെ ഷോ ലുലുവിൽ ബുക്ക് ചെയ്തു. ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം. ഈ പടം കാണരുത്, കാണരുത്, എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷീയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലാണ് എന്നും നടൻ.

കുറിപ്പ് വായിക്കാം

ചാവേർ, നാളെ രാവിലെ 10 മണിയുടെ ഷോ ലുലുവിൽ ബുക്ക് ചെയ്തു. ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം. ഈ പടം കാണരുത്, കാണരുത്, എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലാണ്.

അങ്ങിനെയാണെങ്കിൽ ഇത് കണ്ടേ പറ്റു, കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരിക പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button