
സംവിധായകൻ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോകേഷ് നൽകിയ അഭിമുഖത്തിൽ താൻ എഴുതിയ മറ്റൊരു സിനിമയെ കുറിച്ച് പറഞ്ഞിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചെങ്കിലും അത് സാധ്യമായില്ലെന്നാണ് സംവിധായകൻ പറഞ്ഞത്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. ‘മുഫ്തി’ എന്ന പേരിലാണ് ഞാൻ ആ കഥ എഴുതിയത്. ഒരു പോലീസുകാരന്റെ കഥ. യൂണിഫോമിന് വലിപ്പം കൂടുതലായതിനാൽ തയ്യൽക്കടയിൽ പോയി രണ്ടു മണിക്കൂർ കാത്തിരുന്ന് ശരിയാക്കണം. രണ്ട് മണിക്കൂർ നീണ്ട ആ സംഭവമാണ് സിനിമ. ആ മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും വരുന്നത്.
ലോകേഷിന്റെ ‘വിക്രം’ എന്ന ചിത്രത്തിലെ ഏജന്റ് അമർ എന്ന കഥാപാത്രമായി ഫഹദിന്റെ വേഷം വളരെ ശ്രദ്ധേയമായിരുന്നു. അതേസമയം വിജയ് നായകനായ ലിയോ ഈ മാസം 19ന് റിലീസിന് ഒരുങ്ങുകയാണ്. നാല് ഭാഷകളിലായി എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 41 മില്യൺ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. ട്രെയിലർ പ്രതീക്ഷ നൽകുന്നതാണെന്നും റിലീസിനായി കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments