BollywoodCinemaLatest NewsWOODs

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: കപിൽ ശർമ്മ, ഹുമ ഖുറേഷി, ഹിന ഖാൻ എന്നിവരെ ചോദ്യം ചെയ്യാൻ ഇ.ഡി

ന്യൂഡൽഹി: മഹാദേവ് ആപ്പ് വാതുവെപ്പ് കേസില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനോടും ശ്രദ്ധ കപൂറിനോടും ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുൻപാകെ ഹാജരാകാൻ ആയിരുന്നു നിർദേശം. അനധികൃത വാതുവെപ്പിന് വേദിയൊരുക്കുന്ന മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് താരങ്ങളോട് ഹാജരാകാൻ ഇ.ഡി നിർദേശം നൽകിയത്. നടന്‍ രണ്‍ബീര്‍ കപൂറിന് ആയിരുന്നു ഇ.ഡിയുടെ ആദ്യത്തെ നോട്ടീസ്. പിന്നാലെ കേസന്വേഷണത്തിന്‍റെ ഭാഗമായി ഹാസ്യതാരം കപില്‍ ശര്‍മ്മ, നടിമാരായ ഹുമ ഖുറേഷി, ശ്രദ്ധാ കപൂര്‍, ടെലിവിഷന്‍ താരം ഹീന ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസിൽ 17ലധികം ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിലാണ്.

എന്നാൽ, രൺബീർ ഇന്ന് ഹാജരായേക്കില്ല എന്നാണ് സൂചന. സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ രൺബീർ കപൂർ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധ കപൂർ ഇന്ന് അവർക്കു മുന്നിൽ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെലിബ്രിറ്റികളെ കേസിൽ ഇതുവരെ പ്രതികളാക്കിയിട്ടില്ല. എന്നാൽ ആപ്പിന്റെ പ്രൊമോട്ടർമാർ അവരോട് ചെയ്തതായി ആരോപിക്കപ്പെടുന്ന പണമടയ്ക്കൽ രീതിയെയും ഒഴുക്കിനെയും കുറിച്ച് അവർക്ക് എന്തറിയാം എന്നതിനെ കുറിച്ച് ചോദ്യം ചെയ്യാനാണ് താരങ്ങളെ വിളിപ്പിച്ചത്. രൺബീർ കപൂർ മഹ്‌ദേവ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിനായി നിരവധി പരസ്യങ്ങൾ ചെയ്യുകയും ഒരു കുറ്റകൃത്യത്തിന്റെ വരുമാനത്തിൽ നിന്ന് വലിയ തുക കൈപ്പറ്റുകയും ചെയ്തതായി ഏജൻസി അവകാശപ്പെട്ടു.

അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾക്ക് പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന ഒരു സിൻഡിക്കേറ്റാണ് മഹാദേവ് ആപ്പെന്ന് ഇ.ഡി ആരോപിച്ചു. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും വാതുവെപ്പിൽ നിന്ന് സമ്പാദിച്ച പണം സെലിബ്രിറ്റികൾക്ക് നൽകാനായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബോളിവുഡ്, ടോളിവുഡ് അഭിനേതാക്കളും കായികതാരങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം എ-ലിസ്റ്റ് ആളുകള്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button