CinemaKeralaLatest NewsMollywood

കലാഭവൻ മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം എഴുതിയതാണെന്ന് പറഞ്ഞതിൽ ഖേദം, അറുമുഖനാണെന്ന് അറിയില്ലായിരുന്നു: ഒമർ

ഇന്റർവ്യൂവിൽ ഞാൻ അത്തരമൊരു പരാമർശം നടത്തി

അടുത്തിടെയാണ് പ്രശസ്ത നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചത്. 350 ഓളം ​​ഗാനങ്ങളാണ് അറുമുഖൻ എഴുതിയത്. സിനിമകൾക്കും ​ഗാനങ്ങൾ എഴുതിയിരുന്നു അറുമുഖൻ. ഈ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന അതി മനോഹര ​​ഗാനവും അറുമുഖന്റെ സൃഷ്ടിയാണ്.

മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം തന്നെ ആണ് എഴുതിയത് എന്ന ധാരണയിൽ ഈ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ഞാൻ അത്തരമൊരു പരാമർശം നടത്തിയിരുന്നു .എന്നാൽ കലാഭവൻ മണിച്ചേട്ടന്റെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയിരുന്നത് ശ്രീ.അറുമുഖൻ വെങ്കിടങ്ങാണെന്നുള്ളത് അറിഞ്ഞത് വൈകിയാണെന്ന് സംവിധായകൻ ഒമർ ലുലു.

കുറിപ്പ് വായിക്കാം

കലാഭവൻ മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം തന്നെ ആണ് എഴുതിയത് എന്ന ധാരണയിൽ ഈ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ഞാൻ അത്തരമൊരു പരാമർശം നടത്തിയിരുന്നു .എന്നാൽ കലാഭവൻ മണിച്ചേട്ടന്റെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയിരുന്നത് ശ്രീ.അറുമുഖൻ വെങ്കിടങാണെന്നുള്ളത് പിന്നീടാണ് ഞാൻ അറിയുന്നത് .

മുന്നൂറ്റമ്പതോളം ഗാനങ്ങൾ രചിച്ച അദ്ദേഹം അതിൽ ഇരുന്നൂറോളം ഗാനങ്ങൾ എഴുതിയിരിക്കുന്നത് മണിചേട്ടന് വേണ്ടിയാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തുന്നതോടൊപ്പം ആ തെറ്റ് തിരുത്തിക്കൊണ്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button