മോഹന്‍ലാല്‍ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി ലക്ഷ്മി മഞ്ജുയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദുബായില്‍ നടന്ന സൈമ അവാര്ഡിനിടെയുള്ള അഭിമുഖത്തിനിടയിൽ കാമറയ്ക്ക് മുന്നിലൂടെ പോയ യുവാവിനെ നടി തല്ലിയതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ താരത്തിന് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി മഞ്ജു.
read also: ‘ലിയോ’യ്ക്ക് വേണ്ടി കാത്തിരുന്ന വിജയ് ആരാധകര്‍ക്ക് വീണ്ടും നിരാശ!!
എന്നാല്‍ ‘എന്റെ ജോലിക്കിടയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാല്‍ ഫലം ഇതായിരിക്കും. ഞാൻ വെറുമൊരു നടി മാത്രമല്ല ഫ്രെയിമിനനുസരിച്ച് പ്രതികരിക്കുന്ന ആളു കൂടിയാണ്. പക്ഷേ വയലൻസ് ഒന്നിനും മറുപടി അല്ല എന്നും എനിക്കറിയാം.’ എന്നായിരുന്നു ലക്ഷ്മി എക്സിലൂടെ നല്കിയ മറുപടി.
പ്രശസ്ത നടന് മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മാതാവ് വിദ്യാദേവിയുടെയും മകള്‍ കൂടിയാണ് ലക്ഷ്മി മഞ്ജു.
Post Your Comments