കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ചലച്ചിത്രശില്‍പ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു മന്ത്രി സജി ചെറിയാൻ.
മന്ത്രി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ചലച്ചിത്രശില്‍പ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ബഹു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ.രാധാകൃഷ്ണന്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്തെ 22 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന രണ്ടു ശില്‍പ്പശാലകളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 75 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
സിനിമയുടെ കലാപരവും തൊഴില്‍പരവുമായ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രായോഗിക പരിശീലനപരിപാടിയില്‍ ചലച്ചിത്രരംഗത്തെ വിദഗ്ധര്‍ ക്‌ളാസുകള്‍ നയിക്കും. ക്യാമ്പിന്റെ ഭാഗമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments