GeneralLatest NewsMollywoodNEWSWOODs

ആര് പറഞ്ഞിട്ട് റെക്കോര്‍ഡ് ചെയ്തുവെന്ന് ഷാജി കൈലാസ്, എൻ്റെ ചങ്ക് പിടഞ്ഞു, ഞാൻ ഗുഡ്ബൈ പറഞ്ഞു: എംജി ശ്രീകുമാർ

ആ പാട്ട് ഷാജി അതിമനോഹരമായി പിക്ചറൈസ് ചെയ്തു

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് നരസിംഹം. ഈ സിനിമയുടെ ഭാഗമായപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ എം.ജി ശ്രീകുമാര്‍. ചിത്രത്തിലെ ധാഗണക്ക ധില്ലം ധില്ലം എന്ന പാട്ട് ഗാനമേളകളിൽ ഇന്നും ഹിറ്റാണ്. ഈ പാട്ടിനെക്കുറിച്ചും ഷാജി കൈലാസിനോട് ഗുഡ്ബൈ പറഞ്ഞ സന്ദർഭത്തെക്കുറിച്ചും സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ച്ച് എം ജി ശ്രീകുമാർ വെളിപ്പെടുത്തിയത്.

read also:ഷാരൂഖിന്റെ അഭിനയം അതിഭാവുകത്വം നിറഞ്ഞത്: ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെയെന്ന് വിവേക് അഗ്നിഹോത്രി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ധാഗണക്ക ധില്ലം ധില്ലം എന്ന പാട്ട് ഓക്കെയായി. ഗിരീഷ് പാട്ടെഴുതി. അതുമായി ഞാൻ തിരുവനന്തപുരത്ത് വന്നു. ശേഷം അവിടുത്തെ ഒരു സ്റ്റോ‍ഡിയോയില്‍ വെച്ച്‌ ആ പാട്ട് ഞാൻ പാടി. ഓര്‍ക്കസ്ട്രയും ചെയ്തു. തിരുവന്തപുരത്തേക്ക് വരും മുമ്പ് നരസിംഹത്തിന്റെ സെറ്റില്‍ ചെന്നു. ഷാജി കൈലാസിനോടും എല്ലാവരോടും ഈ പാട്ട് റെക്കോര്‍ഡ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അന്ന് സമ്മതം പറഞ്ഞു ഷാജി. പിന്നെ പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷം അക്കാര്യം ഷാജിയെ ഫോണില്‍ വിളിച്ച്‌ പറഞ്ഞു.’

‘അപ്പോള്‍ ഷാജി ചോദിച്ചത് ആര് പറഞ്ഞിട്ട് റെക്കോര്‍ഡ് ചെയ്തുവെന്നാണ്. അത് കേട്ടതും എന്റെ ചങ്ക് പൊടിഞ്ഞുപോയി. അതോടെ ഞാൻ തീരുമാനിച്ചു. ഇനി ഇതില്‍ കൈ കടത്തേണ്ടെന്ന്. അതുകൊണ്ട് തന്നെ ന്യാഗര എന്നൊരു മെഷീനും കാസറ്റും ഒപ്പം ഗുഡ്ബൈ എന്നും പറഞ്ഞ് ഞാൻ ഷാജി കൈലാസിന് അയച്ചു. ശേഷം ആ പാട്ട് ഷാജി അതിമനോഹരമായി പിക്ചറൈസ് ചെയ്തു. ധാഗണക്ക ധില്ലം ധില്ലം ഇപ്പോഴും പലരും ഗാനമേളയില്‍ പാടുന്നുണ്ട്.’- എം.ജി ശ്രീകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button