CinemaGeneralKeralaLatest NewsMollywoodNEWSSocial Media

എന്റെ നല്ല സുഹൃത്തായിരുന്നു നിങ്ങൾ, മുൻ കാമുകന് വിവാഹ ആശംസകളുമായി ജൂഹി

ഫോട്ടോ ഷൂട്ടുകളും പ്രണയാർദ്രമായ ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു

ഒരു കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ് ഉപ്പും മുളകും താരം ജൂഹിയും കാമുകൻ ഡോ. റോവിൻ ജോർജുമായുള്ള പ്രണയ ബന്ധം. ഇരുവരും വിവാഹത്തിലേക്ക് നീങ്ങുന്നു എന്നായിരുന്നു ആദ്യകാല വാർത്തകൾ.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജൂഹി രുസ്ത​ഗിയുടെ കാമുകൻ ഡോ. റോവിൻ ജോർജ് മറ്റൊരു വിവാഹം കഴിക്കുവാൻ പോകുന്നെന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ്. മോഡലിം​ഗിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഡോ. റോവിൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു. ഫോട്ടോ ഷൂട്ടുകളും പ്രണയാർദ്രമായ ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഞാൻ നിന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നു, ദൈവത്തിന്റെ അനു​ഗ്രഹം നമ്മൾ പങ്കിട്ടു എന്നാണ് മറ്റൊരു പെൺകുട്ടിയുടെ കൂടെയുള്ള AI എഡിറ്റഡ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് റോവിൻ കുറിച്ചിരിക്കുന്നത്. ജൂഹിയും റോവിനും ഒരുമിച്ച് ചിത്രങ്ങൾ ഇടക്കാലത്ത് പങ്കുവക്കാതിരുന്നതും, ഒരുമിച്ച് വേദികളിൽ കാണാതിരുന്നതുമെല്ലാം ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് തുടക്കമിട്ടിരുന്നു, ഇപ്പോൾ ആ വാർത്ത സത്യമായിരുന്നു എന്ന തരത്തിലാണ് റോവിന്റെ വിവാഹ വാർത്തയോടെ പുറത്ത് വന്നിരിക്കുന്നത്. നല്ല മനസുള്ള സുഹൃത്തായിരുന്നു നിങ്ങൾ, ഇരുവർക്കും ദൈവത്തിന്റെ അനു​ഗ്രഹം ഉണ്ടാകട്ടെ എന്നാണ് ജൂഹി വിവാഹ ചിത്രത്തിന് ആശംസ നൽകിയിരിക്കുന്നത്.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button