
ബോളിവുഡ് സിനിമാ ലോകത്ത് നിന്നും ആത്മീയതയിലേക്ക് തിരിഞ്ഞ നടിയാണ് സന ഖാൻ. വിവാഹത്തിന് പിന്നാലെയായിരുന്നു നടി അഭിനയമെല്ലാം നിർത്തി ആത്മീയതയുടെ പാത സ്വീകരിച്ചത്. കുടുംബജീവിതവുമായി തിരക്കിലാണ് നടി ഇപ്പോൾ. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സനയുടെ വിവാഹം. ഇവർക്ക് അടുത്തിടെയായിരുന്നു ആദ്യത്തെ ആൺകുഞ്ഞ് പിറന്നത്. സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സന തന്റെ വിശേഷങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ കുട്ടിയോടൊപ്പം ഉംറ ചെയ്തതിൻറെ ഫോട്ടോയും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് സന. ’എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം, എല്ലാ പ്രാർഥനകളും സഫലമാക്കിയ ഇടം. കണ്ണീർ പൊഴിക്കാതെ എനിക്ക് ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല’ എന്നാണ് മക്കയിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് സന സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇവരുടെ കുഞ്ഞിന് താരിഖ് ജമീൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഉംറ യാത്രയിൽ മദീനയിലെത്തിയ ദമ്പതികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിടവും സന്ദർശിച്ചിരുന്നു. ‘അൽഹംദുല്ലിലാഹ്, റോസ് മുബാറക്കിനുള്ളിൽ കയറാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി’ എന്നും മദീനയിലെ വീഡിയോ പങ്കുവച്ചുകൊണ്ട് സന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Post Your Comments