ചിറ്റ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനായി ബാംഗ്ലൂരിലെത്തിയ നടൻ സിദ്ധാർഥിനെ കാവേരി പ്രശ്നത്തിന്റെ പേരിൽ പ്രവർത്തകർ ഇറക്കിവിട്ടിരുന്നു.
പതിറ്റാണ്ടുകളായി പഴക്കമുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും അതിന്റെ നേതാക്കളെയും ചോദ്യം ചെയ്യുന്നതിനുപകരം, ഉപയോഗശൂന്യമായ പലരെയും ചോദ്യം ചെയ്യുന്നതിനുപകരം, ഇടപെടാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന് പകരം, സാധാരണക്കാരെയും കലാകാരന്മാരെയും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല, ഇത് കേട്ട് കേൾവി ഇല്ലാത്തതാണ്.
ഒരു കന്നഡക്കാരൻ എന്ന നിലയിൽ, കന്നഡിഗർക്ക് വേണ്ടി നടൻ സിദ്ധാർഥിനോട് താൻ ക്ഷമ ചോദിക്കുന്നുവെന്നും നടൻ പ്രകാശ് രാജ് കുറിച്ചു. കലാകാരൻമാരെയല്ല ഇത്തരം കാര്യങ്ങളിൽ ബുദ്ധിമുട്ടിക്കേണ്ടത്, അതാത് പ്രശ്നങ്ങളിൽ വേണ്ടപ്പെട്ടവരെ, ഉത്തരവാദിത്തപ്പെട്ടവരെ കണ്ടുപിടിച്ചു പ്രതിഷേധം അറിയിക്കുക, അഭിനയത്തിനായി ജീവിക്കുന്നവരെ വെറുതെ വിടണമെന്നും നടൻ.
Post Your Comments