BollywoodCinemaLatest News

വെറും പത്ത് വയസ്സുള്ളപ്പോഴാണ് എന്റെ ചിത്രങ്ങൾ നെറ്റിൽ പ്രചരിച്ചത്, അതോടെ ആരും മിണ്ടാതായി: ജാൻവി കപൂർ

ചിത്രങ്ങൾ സ്‌കൂളിലെ സമപ്രായക്കാരിൽ നിന്ന് തന്നെ അകറ്റി നിർത്താൻ കാരണമായെന്ന് ജാൻവി

ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുൻനിര നടിയാണ്. എന്നാൽ സിനിമയിൽ എത്തുന്നതിന് വളരെ മുൻപുതന്നെ ജാൻവി എപ്പോഴും പൊതുജനശ്രദ്ധ പിടിച്ച് പറ്റാറുണ്ടായിരുന്നു.

താരങ്ങളായ മാതാപിതാക്കളുടെ മകളായതിൽ പുറത്തിറങ്ങുമ്പോഴെല്ലാം ജാൻവി ക്യാമറക്കണ്ണുകൾക്ക് മുന്നിലാണ് വളർന്നു വന്നത്. ക്യാമറകൾ എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും പലരും തന്റെയും സഹോദരി ഖുഷി കപൂറിന്റെയും ചിത്രങ്ങൾ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ എടുത്തിട്ടുണ്ടെന്നും ദുരുപയോ​ഗപ്പെടുത്തിയിട്ടുണ്ടെന്നും താരം തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. കൂടാതെ ചില പാപ്പരാസികളെടുത്ത ചിത്രങ്ങൾ സ്‌കൂളിലെ സമപ്രായക്കാരിൽ നിന്ന് തന്നെ അകറ്റി നിർത്താൻ കാരണമായെന്ന് ജാൻവി പറയുന്നു.

കൂടാതെ കൗമാരപ്രായത്തിൽ പല പേജുകളിൽ തന്റെ മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടെത്തിയതും ജാൻവി ഓർമിച്ചു. ആളുകൾ ഈ കൃത്രിമ ചിത്രങ്ങൾ കാണുകയും അവ യഥാർത്ഥമാണെന്ന് കരുതി പ്രചരിപ്പിക്കുകയും ചെയ്തതോടെ താൻ കടുത്ത സമ്മർദ്ദത്തിൽ വീണുപോയെന്നും കൂട്ടുകാർ പലരും ഈ ഒരു വിഷയത്തോടെ തന്നോട് സംസാരിക്കാതായെന്നും നടി ജാൻവി പറയുന്നു. അന്ന് അനുഭവിച്ച വിഷമങ്ങൾ അതി ഭീകരമാണെന്നും നടി.

 

 

 

shortlink

Related Articles

Post Your Comments


Back to top button