CinemaGeneralKollywoodLatest NewsNEWS

മകൾ മരിച്ചിട്ട് ഏതാനും ദിവസം മാത്രം, രണ്ടാമത്തെ മകളെയും കൂട്ടി സിനിമയുടെ പ്രമോഷനെത്തി വിജയ് ആന്റണി

പ്രൊഫഷണലിസത്തിന്റെ യഥാർത്ഥ ഉദാഹരണം

മകളുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം തമിഴ് നടൻ വിജയ് ആന്റണി വീണ്ടും ജോലിയിൽ വ്യാപൃതനായ ചിത്രങ്ങളാണ് പുറത്തെത്തുന്നത്. നടന്റെ ആത്മാർത്ഥതയെ പ്രശംസിക്കുകയാണ് സഹപ്രവർത്തകർ.

വെറും 16 വയസ് മാത്രം പ്രായമുള്ള നടന്റെ മകൾ മീര ആത്മഹത്യ ചെയ്തിരുന്നു. ശേഷം ആഴ്ച്ചകൾക്ക് ഇപ്പുറം സിനിമാ പ്രമോഷന് എത്തിയിരിക്കുകയാണ് നടൻ വിജയ് ആന്റണി. ‘അവളോടൊപ്പം ഞാനും മരിച്ചു’ എന്നായിരുന്നു മകളുടെ മരണത്തിൽ ദുഖത്തിൽ പങ്കുചേർന്ന് താരം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്. വിജയ് ആന്റണി നായകനാകുന്ന വരാനിരിക്കുന്ന ചിത്രമായ രത്തത്തിന്റെ പ്രൊമോഷണൽ വർക്കുകളിൽ മുഴുകുകയാണ് താരമിപ്പോൾ. പ്രൊഫഷണലിസത്തിന്റെ യഥാർത്ഥ ഉദാഹരണം, അദ്ദേഹത്തിന്റെ നിർമ്മാതാക്കളെയും മറ്റ് ജോലി ചെയ്യുന്ന എല്ലാവരെയും പ്രതിസന്ധിയിലാക്കാതെ ഇത്ര വലിയ പ്രശ്നം ജീവിതത്തിൽ വന്നിട്ടും വിജയ് ആന്റണി മുന്നോട്ട് വന്നിരിക്കുന്നു എന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ ട്വിറ്ററിൽ കുറിച്ചത്.

വ്യക്തിപരമായ ദുരന്തത്തിന് ഇരയായെങ്കിലും പ്രഫഷണലിസം, കൃത്യത, ആത്മാർത്ഥത എന്നിവ മുൻനിർത്തി ജോലി ചെയ്യുന്ന വിജയ് ആന്റണി വലിയ ഒരു മാതൃകയാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. നടൻ, സംവിധായകൻ, സം​ഗീത സംവിധായകൻ എന്നീ മേഖലയിലെല്ലാം കഴിവ് തെളിയിച്ച താരമാണ് വിജയ്.

 

shortlink

Related Articles

Post Your Comments


Back to top button