
പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു.എൺപത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും പാട്ടിന്റെ തനതുശൈലി നിലനിര്‍ത്തിയ ഗായിക ആയിരുന്നു റംല ബീഗം.
മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംല ബീഗം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസ്സെയിന്‍ യൂസഫ് യമാന – മറിയംബീവി (കോഴിക്കോട് ഫറോക്ക് പേട്ട) ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയാണു റംല ബീഗം.
Post Your Comments