നയൻതാരയും ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്നേഷ് ശിവനും തങ്ങളുടെ ഇരട്ടകളായ ഉയിർ, ഉലഗ് എന്നിവരുടെ ജന്മദിനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ വർഷം വാടക ഗർഭധാരണത്തിലൂടെയാണ് മക്കളെ ഇരുവരും സ്വീകരിച്ചത്.
ഇരട്ടകളായ ഉയിർ, ഉലഗ് എന്നിവരുടെ മുഖം ആദ്യമായാണ് ഇരുവരും ക്യാമറക്ക് മുൻപിൽ കാണിച്ചിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾ വിഘ്നേഷ് ശിവനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എൻ മുഖം കൊണ്ട ഉയിർ, എൻ ഗുണം കൊണ്ട എൻ ഉലക് നിങ്ങൾക്കായി, ഇങ്ങനെയൊന്ന് കുറിക്കാൻ ഞങ്ങൾ വളരെക്കാലമായി കാത്തിരുന്നു.
എന്റെ പ്രിയപ്പെട്ട മക്കൾക്ക് ജൻമദിന ആശംസകളെന്നും വിഘ്നേഷ് കുറിച്ചു. അപ്പയും അമ്മയും നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു, ഈ ജീവിതത്തിൽ എന്തിനും എല്ലാത്തിനും അപ്പുറം, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും സന്തോഷിപ്പിച്ചതിനും നന്ദി, നിങ്ങൾ എല്ലാം കൊണ്ടുവന്നു, നിറയെ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും, ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാൻ കഴിയുന്ന നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു, നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ ലോകവും ഞങ്ങളുടെ അനുഗ്രഹവും എന്നും വിഘ്നേഷ് കുറിച്ചു.
Post Your Comments