തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് നിത്യ. ലൊക്കേഷനിൽ വച്ച് ഒരു തമിഴ് നടൻ തന്നെ ഉപദ്രവിച്ചുവെന്ന തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് രോഷാകുലയായി നടി നിത്യ മേനോൻ പ്രതികരിച്ചിരിക്കുകയാണ്. ക്ലിക്കുകൾ ലഭിക്കാൻ വേണ്ടി ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടാക്കിയതിന് പരാതി നൽകുകയാണ് വേണ്ടതെന്നും നടി നിത്യ.
പീഡനവുമായി ബന്ധപ്പെട്ട് താനുമായി ബന്ധപ്പെട്ട കിംവദന്തികൾ തെറ്റാണെന്നും പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും നടി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഒരു തമിഴ് നായകൻ ഉപദ്രവിച്ചെന്ന അസത്യ പ്രചാരണം എന്തിന് നടത്തുന്നു, സത്യസന്ധമായി വാർത്തകൾ നൽകണമെന്നും നടി പറയുന്നു. തമിഴ് സിനിമാ രംഗത്ത് താൻ ഒരിക്കലും ഒരു പ്രശ്നവും നേരിട്ടിട്ടില്ലെന്ന് നിത്യ മേനോൻ വ്യക്തമാക്കി.
ഇത്തരമൊരു ഇന്റർവ്യൂ ഇതുവരെ നൽകിയിട്ടില്ല, ഒരു ക്ലിക് ബൈറ്റിന് വേണ്ടി എന്തും ചെയ്യുന്ന നിലവാരത്തിലേക്ക് മാധ്യമ പ്രവർത്തകർ പോകരുതെന്നും നടി മുന്നറിയിപ്പ് നൽകുന്നു. തനിക്കെതിരെ ഇത്തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് നടി സോഷ്യൽ മീഡിയക്ക് മുന്നിലെത്തിയത്.
Post Your Comments