ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ അറ്റ് ലിയും ജവാൻ എന്ന ചിത്രത്തിനായി ഒന്നിച്ചെത്തിയപ്പോൾ പിറന്നത് ചരിത്രം. തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ അരങ്ങേറ്റ ചിത്രം കൂടിയായ ജവാൻ ബോക്സോഫീസുകൾ കീഴടക്കി മുന്നേറുകയാണ്.
തുടർച്ചയായി രണ്ടാമത്തെ ചിത്രമാണ് സാക്ഷാൽ ബോളിവുഡ് കിംങ്ഖാന്റെ ആയിരം കോടി ക്ലബ്ലിലേക്ക് എത്തിയത്. പഠാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് പിന്നാലെയാണ് ജവാനും തരംഗമായി മാറിയിരിക്കുന്നത്. 1004. 92 കോടിക്ക് മുകളിലാണ് ഷാരൂഖ് ഖാന്റെ ജവാൻ ഇതുവരെ നേടിയിരിക്കുന്നത്. ആയിരം കോടി ക്ലബ്ബിൽ സിനിമയുള്ള ആദ്യത്തെ തമിഴ് സംവിധായകനായി അറ്റ് ലിയും മാറിയിരിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്.
27 ദിവസം കൊണ്ടായിരുന്നു പഠാൻ ആയിരം കോടി എന്ന നേട്ടത്തിലേക്ക് എത്തിയത്. സെപ്റ്റംബർ 7 നായിരുന്നു ജവാൻ റിലീസ് ചെയ്തത്. തെന്നിന്ത്യൻ താരസുന്ദരി നയൻതാര നായികയായി എത്തിയ ചിത്രത്തിൽ തമിഴ് താരം മക്കൾ സെൽവൻ അഥവാ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തിയത്. 1050. 30 കോടിയാണ് ഏറെ വിവാദങ്ങളുയർത്തിയ കിംങ്ഖാൻ ചിത്രം പഠാൻ നേടിയിരുന്നത്.
Post Your Comments