GeneralLatest NewsMollywoodNEWSWOODs

മേക്കപ്പ് അഴിക്കാന്‍ രണ്ടര മണിക്കൂര്‍, ദിവസവും നാല് നേരം കുളി, എന്റെ സ്‌കിന്‍ കുറെ പോയി: ചാക്കോച്ചന്‍

വെട്ടും കുത്തും പാടിന് പുറമെ കണ്ണില്‍ ലെന്‍സും

മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചൻ തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ചത് ശ്രദ്ധനേടുന്നു. ന്നാ താന്‍ കേസ് കൊട് സിനിമയെക്കാള്‍ മേക്കപ്പ് ചെയ്യേണ്ടി വന്നത് ചാവേർ എന്ന സിനിമയ്ക്ക് ആണെന്ന് താരം തുറന്നുപറയുന്നു. ഒന്നരമണിക്കൂര്‍ മേക്കപ്പ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മേക്കപ്പ് അഴിക്കാന്‍ എന്ന അവസ്ഥയായിരുന്നു. ദിവസവും നാല് തവണ കുളിക്കുമായിരുന്നുവെന്നും അങ്ങനെ തന്റെ സ്‌കിന്‍ കുറെ പോയെന്നും ചാക്കോച്ചൻ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

read also: പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളുമായി ‘പാരനോർമൽ പ്രൊജക്ട്’: ട്രെയ്‌ലർ പുറത്ത്

‘ന്നാ താന്‍ കേസ് കൊട് സിനിമയില്‍ മേക്കപ്പ് ഒക്കെ ചെയ്തിട്ട് ചാവേറിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചു. എന്നാല്‍ ന്നാ താന്‍ കേസ് കൊട് സിനിമയെക്കാള്‍ മേക്കപ്പ് ചെയ്യേണ്ടി വന്നത് ഇതിലാണ്. മേക്കപ്പിടാന്‍ വേണ്ടി മുണ്ടൊക്കെ കയറ്റി കുത്തി ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ് . വെട്ടും കുത്തും പാടിന് പുറമെ കണ്ണില്‍ ലെന്‍സും വെച്ചു തന്നു.’

‘ന്നാ താന്‍ കേസ് കൊട് സിനിമയില്‍ ഫൈറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ പ്രശ്‌നം ഒന്നുമില്ലായിരുന്നു. തിരിച്ച്‌ റൂമിലേക്ക് വന്ന് കുളിച്ച്‌ റെഡിയാകാന്‍ പറ്റും. പക്ഷേ ഇതില്‍ നാല് പ്രാവശ്യം കുളിക്കണം, കാരണം ബ്ലഡ് ആണ് ശരീരത്തിലൊക്കെ. ബ്ലഡും പൊടിയുമൊക്കെ മിക്‌സ് ആയി, എല്ലാം കൂടെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഒന്നരമണിക്കൂര്‍ മേക്കപ്പ് ചെയ്യാന്‍, രണ്ടര മണിക്കൂര്‍ മേക്കപ്പ് അഴിക്കാന്‍ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നു. അങ്ങനെ എന്റെ സ്‌കിൻ കുറെ പോയി.’

കഥാപാത്രത്തിനുവേണ്ടി തന്നോട് 15 കിലോ കൂട്ടാന്‍ ടിനു പറഞ്ഞു. എന്നാല്‍ പത്ത് കിലോ മാത്രമേ കൂട്ടിയിട്ടുള്ളൂ. ഒരു 5 കിലോ കൂടെ കൂട്ടിയിരുന്നെങ്കില്‍ തനിക്ക് കൊളസ്‌ട്രോളും ഷുഗറുമൊക്കെ വരുമായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button