നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ 16 വയസ്സുള്ള മകൾ മീരയുടെ ദാരുണമായ ആത്മഹത്യയുടെ ഞെട്ടലിൽ നിന്നും തമിഴ് സിനിമാ ലോകം ഇതുവരെ മുക്തമായിട്ടില്ല എന്ന് വേണം പറയാൻ. സിനിമാ കാര്യങ്ങളിൽ മാത്രമല്ല, സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് നടൻ കമലഹാസൻ.
എന്നാൽ ഒരു കാലത്തെ തന്റെ ആത്മഹത്യ ചിന്തകളുമായുള്ള പോരാട്ടം വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ. ചെന്നൈയിലെ ഒരു കോളേജിൽ നടന്ന പരിപാടിക്കിടയിൽ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളെക്കുറിച്ച് അഭിപ്രായം പറയാൻ കമലിനോട് ആവശ്യപ്പെട്ടതോടെയാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നിനെക്കുറിച്ച് സംസാരിച്ചത്.
കരിയറിന്റെ ആദ്യ നാളുകളിൽ ആത്മഹത്യാ ചിന്തകളും തനിക്ക് ഉണ്ടായിരുന്നുവെന്നാണ് കമൽ പറഞ്ഞത്. “എനിക്ക് 20-ഓ 21-ഓ വയസ്സുള്ളപ്പോൾ, ആത്മഹത്യയെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു, മരിക്കണം എന്നായിരുന്നു ചിന്തയെന്നും എന്നാൽ ജീവിതത്തിൽ എല്ലാകാലത്തും ഇരുട്ട് നിലനിൽക്കില്ല, നമുക്കും ഒരു ദിവസം വരുമെന്ന് ചിന്തിച്ച് മുന്നേറണമെന്നും ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നും കമൽഹാസൻ പറഞ്ഞു.
Post Your Comments