GeneralLatest NewsMollywoodNEWSWOODs

കണ്ണൂരിൽ എത്രയോ നല്ല മനുഷ്യരുണ്ട്, പഴയ കായിക മന്ത്രിയുടെ സ്കൂളിൽ തന്നെയാണോ നിങ്ങളും പഠിച്ചത്: കെ സുധാകരനോട് ഹരീഷ് പേരടി

ഗുണ്ടാരാഷ്ട്രിയത്തിന് രാഷ്ട്രിയ പാർട്ടികൾ അംഗീകാരം കൊടുത്തതിന്റെ വിലയാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്

സിനിമാ വിദ്യാർത്ഥികളുടെ പാഠ പുസ്തകമായ, യവനികയും ആദാമിന്റെ വാരിയെല്ലും ഉണ്ടാക്കിയ, മലയാളത്തിന്റെ ചലച്ചിത്ര ഘടനക്ക് പുതിയ ആഖ്യാനങ്ങൾ നൽകിയ സംവിധായകൻ കെ.ജി.ജോർജ്ജ് അന്തരിച്ചു. മാധ്യമപ്രവർത്തകർക്ക് മുൻപിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ  കെ ജി ജോർജ്ജിന് ആദരവ് അർപ്പിച്ചു സംസാരിച്ചത് അപഹാസ്യമായിരുന്നു. ഒരു മികച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു കെ ജി ജോർജ്ജ് എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ഇതിനെതിരെ വിമർശങ്ങളും പരിഹാസവും ഉയരുകയാണ്.

കെ.ജി.ജോർജ്ജ് എന്ന ചലച്ചിത്ര പ്രതിഭയെ അറിയില്ലെന്നുള്ളത് തന്നെയാണ് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ സാംസ്കാരിക അപചയം എന്നും ബോക്സർ മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളമുയർത്തി എന്ന് അനുസ്മരിച്ച പഴയ അതേ കായിക മന്ത്രിയുടെ സ്കൂളിൽ തന്നെയാണോ നിങ്ങളും പഠിച്ചതെന്നു ഹരീഷ് പേരടി പരിഹസിച്ചു.

read also: വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വര്‍ഷം സിനിമ തൊടാൻ മനസ് സമ്മതിച്ചിരുന്നില്ല: സുരേഷ് ഗോപി പറഞ്ഞത്

കുറിപ്പ് പൂർണ്ണ രൂപം,

എത്ര ന്യായികരിച്ചാലും KPCC പ്രസിഡണ്ടിന്..സിനിമാ വിദ്യാർത്ഥികളുടെ പാഠ പുസ്തകമായ..യവനികയും ആദാമിന്റെ വാരിയെല്ലും ഉണ്ടാക്കിയ..മലയാളത്തിന്റെ ചലച്ചിത്ര ഘടനക്ക് പുതിയ ആഖ്യാനങ്ങൾ നൽകിയ..കെ.ജി.ജോർജ്ജ് എന്ന ചലച്ചിത്ര പ്രതിഭയെ അറിയില്ലെന്നുള്ളത് തന്നെയാണ് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ സാംസ്കാരിക അപചയം..ബോക്സർ മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളമുയർത്തി എന്ന് അനുസ്മരിച്ച പഴയ അതേ കായിക മന്ത്രിയുടെ സ്കൂളിൽ തന്നെയാണോ നിങ്ങളും പഠിച്ചത്…കണ്ണൂരിൽ എത്രയോ നല്ല മനുഷ്യരുണ്ട്..അവരെ പറയിപ്പിക്കല്ലെ…സ്കൂൾ വരാന്തയിലെ KSU-SFI തല്ലിൽ ആർക്കാണ് കൂടുതൽ പരിക്ക് പറ്റിയതെന്ന് അറിഞ്ഞ് അത് വിജയമായി ആഘോഷിക്കുന്ന ഗുണ്ടാരാഷ്ട്രിയത്തിന് രാഷ്ട്രിയ പാർട്ടികൾ അംഗീകാരം കൊടുത്തതിന്റെ വിലയാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്…നല്ല പുസ്തക വായനയുള്ള V.D.സതീശൻ എന്ന പ്രതിപക്ഷ നേതാവ് മൈക്ക് കൈമാറാതെ ഞാൻ സാംസാരിച്ചുകൊള്ളാം എന്ന് പറഞ്ഞതിന്റെ അർത്ഥവും ഇപ്പാഴാണ് മനസ്സിലായത്..ഏത് പാർട്ടിയായാലും വിവരവും വിദ്യാഭ്യസവുമുള്ളവർ മൈക്ക് ഉപയോഗിക്കട്ടെ…ശബ്ദം കൂടിയാലും കുറഞ്ഞാലും അവർ മൈക്ക് തട്ടിമാറ്റില്ല..മൈക്കിലൂടെ പൊട്ടത്തരങ്ങളും പറയില്ല…????

shortlink

Related Articles

Post Your Comments


Back to top button