
തെന്നിന്ത്യൻ സൂപ്പർ താരം സായ് പല്ലവി തന്റെ വിവാഹ വാർത്തകളോട് വളരെ രോഷാകുലയായി പ്രതികരിച്ചിരിക്കുകയാണ്. 2015-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയാണ്.
തന്റെ വ്യക്തിജീവിതം സോഷ്യൽ മീഡിയക്ക് മുന്നിൽ കൊണ്ടുവരുവാൻ താൽപ്പര്യം ഇല്ലാത്ത നടിയാണ് താരം. അടുത്തിടെ, തമിഴ് ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ പെരിയസാമിയുമായുള്ള വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. വൈറലായ ഇരുവരുടെയും ഒരു ചിത്രമാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുവാൻ ഇടയാക്കിയത്. സത്യ സന്ധമായി പറഞ്ഞാൽ കിംവദന്തികൾ താൻ കാര്യമാക്കാറില്ല, പക്ഷെ ഇത് അൽപ്പം കടുത്ത് പോയെന്നാണ് താരം പറയുന്നത്.
സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തരത്തിൽ മുറിച്ചുമാറ്റി വിവാഹം കഴിഞ്ഞെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് നീചമായ പ്രവൃത്തിയാണെന്നും താരം പറഞ്ഞു. ക്ഷമിക്കാനാകാത്ത തെറ്റാണ് നിങ്ങൾ ചെയ്യുന്നത്, എന്തുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും നടി ചോദിക്കുന്നു. എന്തൊക്കെയാണ് ആളുകൾ കാണിക്കുന്നത്, നിരാശ തോന്നുന്നു, ആധുനിക കാലത്തിലും ഇത്തരത്തിൽ ചെയ്യുന്നവർ ഉണ്ടല്ലോ എന്നോർത്ത് ലഞ്ജിക്കുന്നുവെന്നും സായി പല്ലവി.
Post Your Comments