
മുസ്ലീം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പന്നിയിറച്ചി കഴിച്ച വീഡിയോ പങ്കുവച്ച ടിക് ടോക്ക് താരം അറസ്റ്റിൽ. ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലിയ ശേഷം പന്നിയിറച്ചി കഴിക്കുന്ന വീഡിയോ പങ്കുവച്ച ലിന മുഖര്‍ജി(33) എന്ന യുവതിയാണ് ജയിലിലായത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്ത വീഡിയോയ്ക്ക് എതിരെ വ്യാപകമായ വിമർശനം ഉയർന്നതിനു പിന്നാലെയാണ് അറസ്റ്റ്.
read also: വിമർശകരുടെ വായടപ്പിച്ച് നയൻതാര; അങ്ങനെ തന്നെ വേണമെന്ന് ആരാധകർ
ഇസ്ലാമില്‍ പന്നിയിറച്ചി ഹറാമാണെന്നും മുസ്ലിംകള് പന്നിയിറച്ചി കഴിക്കുന്നില്ലെന്നും അറിയുന്ന യുവതി ഇത്തരം വീഡിയോ പങ്കുവച്ചത് വലിയ തെറ്റാണെന്നു മതവാദികൾ ആരോപിച്ചു. ‘മുസ്ലീംഗങ്ങള്‍ക്കും പ്രത്യേക ഗ്രൂപ്പുകള്‍ക്കുമെതിരെ വിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്’ സ്ത്രീ കുറ്റക്കാരിയാണെന്ന് പലേംബാംഗ് കോടതി കണ്ടെത്തുകയും ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments