
അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’ പുതിയ ചരിത്രം കുറിച്ച് തിയേറ്ററുകൾ മുന്നേറുകയാണ്. ജവാൻ അതിവേഗമാണ് എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുന്നത്. ഷാരൂഖിന്റെ നായികമാരായി നയൻതാര, ദീപിക പദുക്കോൺ എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ജവാൻ. അതിഥി കഥാപാത്രമായിട്ടാണ് ദീപിക എത്തുന്നത്. ഇതിനിടെ, അറ്റ്ലിയും നയൻതാരയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും പിണക്കത്തിലാണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
സിനിമയിൽ തന്റെ വേഷം ഗണ്യമായി കുറച്ചതിൽ നയൻതാര അറ്റ്ലിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്. ദീപിക പദുക്കോണിന്റെ കൂടുതൽ പ്രാധാന്യം നൽകിയെന്ന കാരണത്താൽ നയൻതാര അറ്റ്ലി യോട് നീരസം പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ട് തമിഴ് സിനിമാലോകത്ത് വളരെ പെട്ടന്നാണ് പടർന്നത്. നടിക്കെതിരെ നിരവധി കോണുകളിൽ നിന്നും പരിഹാസമുയർന്നു. എന്നാൽ, പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയുകയാണ് നയൻതാര.
അറ്റ്ലിയുടെ പിറന്നാൾ ആണിന്ന്. അറ്റ്ലിക്ക് ആശംസ നേർന്നുകൊണ്ടുള്ള നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർ വൈറലാകുന്നത്. അറ്റ്ലിയും നയൻതാരയും പിണക്കത്തിലാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് ഈ സ്റ്റോറിയെന്ന് നടിയുടെ ആരാധകർ വാദിക്കുന്നു. ഏതായാലും ഇതോടെ, ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന സൂചനയാണ് ഇതോടെ വരുന്നത്. അതേസമയം, ജവാന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഇതുവരെ 900 കോടി കവിഞ്ഞതായാണ് റിപ്പോർട്ടുകൾ.
Post Your Comments