
ചെന്നൈ: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് ലിയോയുടെ ഓരോ അപ്ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററിൽ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ ശാന്ത ഭാവത്തിൽ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററിൽ കാണാം. ലിയോ പോസ്റ്ററുകളിലെ ഓരോ ഡീറ്റൈലിംഗും ചർച്ചയാകുകയാണ് പ്രേക്ഷകർക്കിടയിൽ.
‘ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക’ എന്ന സന്ദേശം കഴിഞ്ഞ ദിവസം നൽകിയ നായകൻ ഇന്ന് ‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക’ എന്ന സന്ദേശം നൽകുന്നു. ഓരോ അപ്ഡേറ്റിലും കത്തിക്കയറുകയാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു, വരൻ മലയാളിയായ പ്രമുഖ നിർമ്മാതാവ് ?
ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡിഒപി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.
Post Your Comments