സിനിമാ മേഖലയുടെ മറ്റൊരു വശമാണ് വേശ്യാവൃത്തിയെന്നും പല കേസുകളിലും വേശ്യകളായി കാണുന്നവര്‍ സിനിമയില്‍ ഉള്ളവരായിരിക്കുമെന്നും തമിഴിലെ പ്രമുഖ നിര്‍മാതാവായ കെ രാജൻ. നടിമാരെ അധിക്ഷേപിച്ചുള്ള നിർമ്മാതാവിന്റെ വാക്കുകൾക്ക് നേരെ വിമർശനം ഉയരുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ രാജന്റെ പരാമർശം.
നിർമ്മാതാവിന്റെ വാക്കുകൾ ഇങ്ങനെ,
‘സിനിമയില്‍ വേശ്യാവൃത്തി നടക്കുന്നുണ്ട്. സിനിമാ മേഖലയുടെ മറ്റൊരു വശമാണ്. പല കേസുകളിലും വേശ്യകളായി കാണുന്നവര്‍ സിനിമയില്‍ ഉള്ളവരായിരിക്കും. നടിമാരുടെ പ്രകടനം ആരാണ് നോക്കുന്നത്? ഗ്ലാമറിന് വേണ്ടി മാത്രമാണ് സിനിമയില്‍ നടിമാരെ ഉപയോഗിക്കുന്നത്. ശരീരം കൊണ്ടാണ് അവര്‍ ഗ്ലാമര്‍ കാണിക്കുന്നത്. ആകര്ഷകമായിരിക്കുന്നതിനാണ് ചെറുപ്പത്തില്‍ തന്നെ അവര്‍ പണം വാങ്ങി അഭിനയിക്കുന്നത്. ഗര്ഭിണിയാകുന്നതൊന്നും അവര്‍ക്ക് എളുപ്പമല്ല. നടിമാര്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ അവരെ മേക്കപ്പ് ചെയ്യുന്ന ആള്‍ക്ക് ഒരു ഐഡിയ കിട്ടണമെന്നില്ല. മേക്കപ്പ് മാന്റെ അടുത്ത് ചെന്നാല്‍ അവരെ ശരീരം മുഴുവൻ കാണിക്കണം, അപ്പോള്‍ മാത്രമേ എന്ത് വസ്ത്രമാണ്, എന്ത് മേക്കപ്പാണ് ചേരുന്നതെന്ന് അറിയാൻ കഴിയൂ.’ സമ്പാദിക്കേണ്ടത് ചുരുങ്ങിയ സമയത്തിനുള്ളില്‍ സമ്പാദിച്ച് വേഗം സിനിമ വിടുന്നതാണ് നടിമാർക്ക് നല്ലതെന്നും കെ രാജൻ പറഞ്ഞു.
Post Your Comments