CinemaGeneralKollywoodLatest NewsNEWS

വി‍ജയ് ആന്റണിയുടെ മകളുടെ വിയോ​ഗത്തിൽ ഒരു പിതാവെന്ന നിലയിൽ ഞാൻ അതീവ ദുഖിതനാണ്: കുറിപ്പുമായി യുവാൻ ശങ്കർ രാജ

പ്രശ്നങ്ങളും ആശങ്കകളും പങ്കുവക്കുവാൻ സുരക്ഷിതമായ ഇടം സൃഷ്ടിക്കണമെന്നും യുവൻ ശങ്കർ രാജ

തമിഴകത്തെ ഒന്നാകെ പിടിച്ചുലച്ച സംഭവമായിരുന്നു നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ മരണം. പ്ലസ്ടു വിദ്യാർഥിനിയായ മകൾ മീരയുടെ മരണത്തിൽ ആകെ തകർന്നിരിക്കുകയാണ് നടനും കുടുംബവും.

മീരയ്ക്ക് അന്തിമോപചാരം അർപ്പിച്ച സെലിബ്രിറ്റികളിൽ ഒരാളാണ് സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ. വിജയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതും വൈകാരികവുമായതും എന്നാൽ മാനസികാരോഗ്യത്തെ കുറിച്ച് ഉള്ളതുമായ ഒരു കത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. മകളുടെ വേർപാടിൽ, ഒരു പിതാവെന്ന നിലയിൽ ഞാൻ വളരെ അസ്വസ്ഥനും ദുഃഖിതനുമാണ്. വിജയ് ആന്റണിയും കുടുംബവും ഇപ്പോൾ എന്ത് വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഈ അസഹനീയമായ വിഷമം താങ്ങാനുള്ള ശക്തി സർവ്വശക്തൻ കുടുംബത്തിന് നൽകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും യുവാൻ കുറിച്ചു.

കൂടാതെ മാനസികാരോഗ്യത്തെ ഒരു പ്രശ്നമായി കണക്കാക്കുന്നത് സമൂഹം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും അദ്ദേഹം പങ്കുവെക്കുകയും യുവ ജനത ഇത്തരം പ്രശ്നങ്ങൾ തുറന്നുപറയാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആളുകൾക്ക് അവരവരുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവക്കുവാൻ സുരക്ഷിതമായ ഇടം സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button