GeneralKollywoodLatest NewsNEWSWOODs

ബലം പ്രയോഗിച്ച്‌ അവതാരകയ്ക്ക് മാലയിട്ട് നടൻ: രൂക്ഷ വിമര്‍ശനം

അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി അവതാരക

സിനിമ പ്രമോഷൻ ചടങ്ങിനിടെ ബലം പ്രയോഗിച്ച്‌ അവതാരകയുടെ കഴുത്തില്‍ മാലയിട്ട് തമിഴ് നടൻ കൂള്‍ സുരേഷ്. മൻസൂര്‍ അലിഖാൻ നായകനാകുന്ന ‘സരക്ക്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ഇതിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.

പരിപാടിക്കിടെ കൂള്‍ സുരേഷിനെ പ്രസംഗിക്കാൻ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ കസേരയില്‍ നിന്ന് മാലയുമായി എത്തിയ സുരേഷ് മൈക്കിന് അടുത്തെത്തിയ ശേഷം എല്ലാവര്‍ക്കും മാലയിട്ടെന്നും ഒരാള്‍ക്ക് മാലയിടാൻ മറന്നുപോയെന്നും പറഞ്ഞുകൊണ്ട് യുവതിയുടെ കഴുത്തില്‍ മാലയിടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയ അവതാരക മാലയിടുന്നത് തടയാൻ  ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച്‌ മാലയിടുകയായിരുന്നു. സുരേഷിന്റെ പ്രവൃത്തിയില്‍ അനിഷ്ടം പ്രകടമാക്കിയ അവതാരക ഉടന്‍ തന്നെ മാല എടുത്തുമാറ്റി.

READ ALSO: മാഡം തുസാഡ്സ് മ്യൂസിയത്തിൽ പുഷ്പ ലുക്കിൽ അല്ലു അർജുന്റെ മെഴുക് പ്രതിമ ഒരുങ്ങും

അതിനു ശേഷം സംസാരിക്കാൻ എത്തിയ നടൻ മൻസൂര്‍ അലിഖാനോട് സദസിലുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയോടു മാപ്പ് പറയാൻ‌ ആവശ്യപ്പെട്ടു. തുടർന്ന് ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയോട് മാപ്പു പറയാൻ മൻസൂര്‍ അലിഖാൻ നടനോട് ആവശ്യപ്പെട്ടു. ഇതൊരു കണ്ടന്റിനു വേണ്ടി ചെയ്തതാണെന്നും പെണ്‍കുട്ടിയെ ഈ പ്രവൃത്തി വിഷമിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും കൂള്‍ സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button