
തെന്നിന്ത്യൻ പ്രിയതാരം അശോക് സെല്വന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി കീര്‍ത്തി പാണ്ഡ്യനെ വിവാഹം കഴിച്ചത്. തിരുനല്‍വേലിയില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ സുന്ദരിക്കൊപ്പം’ എന്ന ക്യാപ്ഷനോടെ വിവാഹ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉണ്ടായത്.
കര്‍ത്തി പാണ്ഡ്യനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും വന്നത്. ഇത്തരം മോശം കമന്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നടന് അരുണ്‍ പാണ്ഡ്യന്റെ മകള്‍ കൂടിയാണ് കീര്‍ത്തി. അരുണ്‍ പാണ്ഡ്യന്റെ പണവും സ്വാധീനവും കണ്ടാണ് അശോക് സെല്വന് കീര്‍ത്തിയെ വിവാഹം ചെയ്തത് എന്നും ചിലർ വിമർശിച്ചു.
Post Your Comments