CinemaKollywoodLatest NewsNational

വേദികളിൽ കുട്ടികളുടെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് പറയുന്ന വിജയ് ആന്റണി, ഏവരെയും ഞെട്ടിച്ച് മകളുടെ ആത്മഹത്യ

ഞെട്ടലോടെയാണ് വിജയ് ആന്റണിയുടെ ആരാധകരും ചലച്ചിത്ര ലോകവും ഈ വാർത്ത കേട്ടത്

പ്രശസ്ത തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്തെന്ന സങ്കട വാർത്തയാണ് തമിഴകത്തെ പിടിച്ചുലക്കുന്നത്.

ഏഴാം വയസ്സിൽ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വിജയ്ക്ക് ഇന്ന് സ്വന്തം മകളെ നഷ്ടപ്പെട്ടിരിക്കുകയാണ്, ഞെട്ടലോടെയാണ് വിജയ് ആന്റണിയുടെ ആരാധകരും തമിഴ് ചലച്ചിത്ര ലോകവും ഈ വാർത്ത കേട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വിജയ് ആന്റണിയുടെ മകൾ മീരയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ മാനസിക സമ്മർദ്ദം മൂലമാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു.

മകളെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്ന വിജയ് കുട്ടികൾക്ക് വിഷാദ രോ​ഗം വരുന്നതിനെക്കുറിച്ചും, പഠനത്തിന്റെ ഭാ​ഗമായി കുട്ടികൾക്ക് സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നും പറയുന്ന വീഡിയോകൾ വീണ്ടും പ്രചരിക്കുകയാണ്. കൂടാതെ സ്കൂളിൽ നിന്നും വന്നാൽ നേരേ ട്യൂഷന് പോകേണ്ടി വരുന്നതിനാൽ കുട്ടികൾക്ക് കളിക്കാനും വിശ്രമിക്കാനും ഉള്ള സമയം ലഭിക്കുന്നില്ലെന്നും അത് കുട്ടികൾക്ക് മാനസിക സമ്മർദ്ദത്തിന് ഇടയാക്കുമെന്നും നടൻ പറയുന്നുണ്ട്. ഹൃദയഭേദകമായ സംഭവം കുടുംബത്തെ മാത്രമല്ല, ആരാധകരെയും തമിഴ് സിനിമാ ലോകത്തെയും പിടിച്ചുലച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button