പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. ജൻമദിനത്തോടനുബന്ധിച്ചു അഹാദിഷിക ഫൗണ്ടേഷനും, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എംപ്ലോയീസ് സംഘവും സംയുക്തമായി ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ എല്ലാവരും തയ്യാറാവുക തന്നെ വേണം എന്ന ആശയം ഉൾക്കൊണ്ടു ഒക്‌ടോബർ 2 വരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് കൃഷ്ണകുമാർ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ 73 -ാം പിറന്നാളിനോട് അനുബന്ധിച്ചു ഇന്നു അഹാദിഷിക ഫൗണ്ടേഷനും ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ എംപ്ലോയീസ് സംഘവും സംയുക്തമായി ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി മെഡിക്കൽ സൂപ്രണ്ട് ഡോ .രൂപ ശ്രീധർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ എല്ലാവരും തയ്യാറാവുക തന്നെ വേണം എന്ന ആശയം ഉൾക്കൊണ്ടു ഒക്‌ടോബർ 2 വരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രൊഫ. ഡോ. വർഗ്ഗീസ് ടി പണിക്കർ, അസിസ്റ്റന്റ് പ്രൊഫ. ഡോ.വിനു രാജേന്ദ്രൻ, ശ്രീചിത്ര എംപ്ലോയീസ് സംഘ് പ്രസിഡന്റ് ശ്രീ. അഭിലാഷ്, എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ.വി എന്നിവർ പങ്കെടുത്തു.
Post Your Comments