CinemaGeneralMollywoodNEWS

ചലച്ചിത്രമേളയ്ക്ക് കളക്ടർ ദിവ്യ കുട്ടിയെ കൊണ്ടുവന്നതിന് പരിഹസിച്ചവർ ഈ ഫോട്ടോഷൂട്ടിനെ എന്ത് പറയുന്നു: കുറിപ്പ്

ചലച്ചിത്രമേളയ്ക്ക് കളക്ടർ ദിവ്യ മകനെ കൂടെ കൂട്ടിയതിന് ഉണ്ടാക്കിയ പുകില് ചില്ലറയല്ല

അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമാപന വേദിയിൽ കൈക്കുഞ്ഞുമായി എത്തിയ കളക്ടർ ദിവ്യ എസ് അയ്യർ ഒട്ടേറെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയ ആകേണ്ടി വന്നിരുന്നു. എന്നാലിന്ന് ഒരുമാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് മേയർ ആര്യ രാജേന്ദ്രൻ ജോലിക്ക് വന്നരീതിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ പി ആർ ടീമുകളെ ഇറക്കി കർമ്മനിരതയ്ക്കൊപ്പം മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ച് വാചാലമാവുന്നവരെ കാണുമ്പോൾ ചിലത് പറയാതെ വയ്യ എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിക്കുന്നത്.

കുറിപ്പ് വായിക്കാം

ജോലിയുടെ റെസ്പോൺസബിലിറ്റിക്കൊപ്പം മാതൃത്വത്തെ കൂടി ചേർത്തുപ്പിടിക്കുന്ന എത്രയോ മനോഹര കാഴ്ചകൾ പുറം നാടുകളിൽ നമ്മൾ കണ്ടതാണ്; കൈയ്യടിച്ചതുമാണ്. ഇവിടെ ഈ ചിത്രങ്ങളിൽ കാണുന്നതും അതൊക്കെ തന്നെയാണ്. പക്ഷേ കയ്യടി നേടാൻ ഒരു ഫോട്ടോ ഷൂട്ട് നടത്തി, പിന്നീട് പി ആർ ടീമുകളെ ഇറക്കി കർമ്മനിരതയ്ക്കൊപ്പം മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ച് വാചാലമാവുന്നവരെ കാണുമ്പോൾ ചിലത് പറയാതെ വയ്യ, ഓർക്കാതെ വയ്യ!

ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു ചടങ്ങിന്, അതും പ്രാദേശികമായി നടത്തിയ ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ വേദിയിൽ തൻ്റെ മകനെ കൂടെ കൂട്ടിയതിന് ഇവിടുത്തെ ചില ഇടത് പുരോഗമന പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ ഉണ്ടാക്കിയ പുകില് ചില്ലറ ആയിരുന്നില്ല.

അവരുടെ കുടുംബത്തിൻ്റെ രാഷ്ട്രീയവും പേരിൻ്റെ അറ്റത്തുള്ള വാലും പിന്നെ ശബരിമല നടയിൽ ആലപിച്ച ഭക്തിഗാനവും ഒക്കെ കണ്ണിനു പിടിക്കാത്ത ടീമുകൾക്ക് എറിയാൻ കിട്ടിയ ഒരവസരമായിരുന്നു അത്.അന്ന് അവർക്കെതിരെ കടന്നലുകൾ കൂടോടെ ഇളകി പൊ ക യുടെ ജഗപൊക ആയിരുന്നു സൈബർ ഇടതിലെങ്ങും.

അന്ന് കുഞ്ഞുങ്ങളെ തൊഴിലിടങ്ങളിൽ കൊണ്ട് വരുവാൻ മേലുദ്യോഗസ്ഥർക്ക് മാത്രം എന്തോ വലിയ പ്രിവിലേജ് ഉണ്ടെന്ന് ഒക്കെ ഘോരം ഘോരം പറഞ്ഞ അതേ ടീമുകൾക്ക് മേയർ ആര്യയുടെ ഈ ഫോട്ടോഷൂട്ടിന് എന്ത്‌ മറുപടിയാണുള്ളത്? കാലം ചിലപ്പോൾ ഇങ്ങനൊക്കെ മനോഹരമായി കാവ്യം രചിച്ചു കളയും!! ചിലരെ നന്നായിട്ട് തേയ്ച്ചു ഒട്ടിക്കാൻ.

shortlink

Related Articles

Post Your Comments


Back to top button