
കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതനാണ് നടൻ രാഹുൽ രാമചന്ദ്രൻ. എന്നും സമ്മതം എന്ന സീരിയലിൽ ഭാര്യയായി എത്തുന്ന നടി അശ്വതിയെ ജീവിതത്തിലും നായികയാക്കിയിരിക്കുകയാണ് താരം. സീരിയലില്‍ ഭാര്യാ ഭര്ത്താക്കൻമാരായി വേഷമിട്ട തങ്ങള്‍ക്ക് യഥാര്‍ഥ ജിവിതത്തിലും ദമ്പതികളാകാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരങ്ങള്‍ വിവാഹ ശേഷം പ്രതികരിച്ചു.
read also:ഒരു പാര്‍ലമെന്റ് സീറ്റ് അതല്ലേ ലക്ഷ്യമെന്ന് വിമർശനം, മറുപടിയുമായി ഉണ്ണി മുകുന്ദൻ
വലിയൊരു സ്വപ്നമായിരുന്നു ഇതെന്ന് വിവാഹ ശേഷം നടൻ രാഹുല്‍ രാമചന്ദ്രനും അശ്വതിയും പ്രതികരിച്ചു. ‘വളരെയധികം സന്തോഷം തോന്നുകയാണ് ഇപ്പോള്‍. സീരിയലിലെപോലെ അല്ല, ശരിക്കുള്ള ജീവിതം തുടങ്ങുകയാണ് ഇപ്പോള്‍’ എന്നും രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കി. പിന്തുണയ്ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയുന്നുവെന്ന് നടി അശ്വതിയും പറഞ്ഞു.
Post Your Comments