ഇന്ത്യൻ സിനിമകളിൽ കാണിക്കുന്ന റേപ്പ് യഥാർത്ഥ റേപ്പല്ലെന്ന് നടൻ സാബുമോൻ. ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് ഇന്ത്യൻ സിനിമകളിലെ റേപ്പ് എന്ന പേരിൽ കാണിക്കുന്നതെന്നും ഇതല്ല ശരിക്കുള്ളതെന്നും നടൻ പറഞ്ഞു.
ശരിക്കും നടക്കുന്ന റേപ്പ് കണ്ടാൽ ആർക്കെങ്കിലും അത് അനുകരിക്കുവാൻ തോന്നുമോ, ഇല്ല. ഇന്റർനെറ്റിൽ നോക്കിയാൽ കാണാം റേപ്പ് കഴിഞ്ഞ് വികൃതമായ ശരീരത്തോടെയാണ് സ്ത്രീകളെ കിട്ടുന്നത്. റേപ്പിനിടക്ക് പ്രതികരിച്ചാൽ തലക്കടിക്കുന്ന പോലത്തെ ക്രൂരതകളും കാണിക്കുന്നവരുണ്ട്. ബ്രെയിൻ ഡാമേജ് അടക്കം വരുന്ന വരുണ്ട്, അതിനെ ഇങ്ങനെ വെറും കുങ്കുമം പരക്കുന്നതായോ, പൂക്കൾ ചതയുന്നതായോ കാണിക്കരുതെന്നും നടൻ പറയുന്നു.
ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവും മാത്രമാണ് റേപ്പ് എന്നു കരുതി അതിന് പോകുന്നവർ ഉണ്ടെങ്കിൽ അവർ കരുതുക, ഇതൊക്കെ മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ്. ഉണ്ടാകാൻ പോകുന്ന വലിയൊരു വിപത്തിനെ ഇത്രകണ്ട് ലഘൂകരിക്കുകയും, അത് സിനിമകളിൽ കാണിക്കുകയും ചെയ്യുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുവാനേ ഇടനൽകുകയുള്ളൂവെന്നും നടൻ വ്യക്തമാക്കി. ശരിക്കുള്ള പീഡനങ്ങൾ കണ്ടാൽ ഒരാളും അത് പിന്നീട് ചെയ്യില്ല. ഇതുപോലെ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവും കാണിച്ച് തെറ്റിദ്ധാരണ പടർത്തരുതെന്നും സാബുമോൻ.
Post Your Comments