ദേശീയ പുരസ്കാരം ലഭിച്ച കശ്മീർ ഫയൽസ് എന്ന ചിത്രത്തെ അതി രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ വച്ചായിരുന്നു പ്രതികരിച്ചത്.
കേരള സ്റ്റോറിയെയും കശ്മീർ ഫയൽസിനെയുമാണ് മുഖ്യമന്ത്രി വിമർശിച്ചത്. കേരള ഫയൽസിനെ സിനിമയെന്ന് പോലും വിളിക്കുവാൻ പറ്റില്ലെന്നും കേരളം മതനിരപേക്ഷതയുടെയും സമഭാവനയുടെയും ചെറു ദ്വീപാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ആശയങ്ങളുടെ പുറകെ കൂടി ചിലർ പ്രത്യേക താൽപ്പര്യത്തോടെ മാത്രം സിനിമയെ ഉപയോഗിക്കുന്നു. ആശയങ്ങൾ സിനിമകളിലൂടെ പ്രതിഫലിപ്പിക്കുവാനാകും, അത് കൃത്യമായി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി.
എന്നാൽ ആശയം രണ്ട് തരത്തിലുണ്ട്, ഒന്നെങ്കിൽ മനുഷ്യരാശിയുടെ നൻമക്കായി ഉപയോഗിക്കാം, അതുമല്ലെങ്കിൽ ഉപദ്രവത്തിനായി ഉപയോഗിക്കാം. ഏത് ആശയത്തെ കലാകാരൻ സിനിമയിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്നതാണ് പ്രധാനം. കേരള സ്റ്റോറി എന്ന സിനിമയുമായി വന്ന ലൗ ജിഹാദിന്റെ നാടാണ് കേരളമെന്ന് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മത നിരപേക്ഷതയും പ്രതിച്ഛായയും ലോകം മുഴുവൻ എത്തിക്കാൻ എംടിയുടേത് പോലുള്ള നിർമ്മാല്യം പോലുള്ള സിനിമകളാണ് ഇനി വരേണ്ടതെന്നും അത്തരം ചിത്രങ്ങൾ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments