AwardsCinemaLatest NewsMollywood

ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ കാണിച്ചത് സ്വന്തം സംസ്കാരമില്ലായ്മ: വിമർശിച്ച് നടൻ സന്തോഷ്

ചടങ്ങിന് മങ്ങലേൽപ്പിക്കുകയാണ് ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ

സംസ്ഥാന ചലച്ചിത്ര അവാർഡ് വേളയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. പെൺ പ്രതിമ തന്ന് തന്നെ പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള പ്രതിമ വേണമെന്നുമാണ് അലൻസിയർ പൊതുവേദിയിൽ ആവശ്യപ്പെട്ടത്.

കരുത്തനായ മുഖ്യമന്ത്രി ഉള്ളപ്പോൾ ആൺകരുത്തുള്ള പ്രതിമ വേണമെന്നാണ് അലൻസിയർ ആവശ്യപ്പെട്ടത്, എന്നാൽ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാനോ, ക്ഷമ ചോദിക്കാനോ അലൻസിയർ തയ്യാറായില്ല. താൻ പറഞ്ഞതാണ് ശരിയെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് നടൻ വീണ്ടും വീണ്ടും പറയുന്നത്. വളരെ മഹനീയമായ ചടങ്ങാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം രണ്ട് തവണയും അലൻസിയർ എന്ന നടൻ തന്റെ സംസ്കാരമില്ലായ്മ പ്രകടിപ്പിച്ച് അവാർഡ് സമർപ്പണ ചടങ്ങിന് മങ്ങലേൽപ്പിക്കുകയാണ് ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നാണ് നടൻ സന്തോഷ് കീഴാറ്റൂർ കുറിച്ചത്.

കുറിപ്പ് വായിക്കാം

വളരെ മഹനീയമായ ചടങ്ങാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം രണ്ട് തവണയും അലൻസിയർ എന്ന നടൻ തന്റെ സംസ്കാരമില്ലായ്മ പ്രകടിപ്പിച്ച് അവാർഡ് സമർപ്പണ ചടങ്ങിന് മങ്ങലേൽപ്പിക്കുകയാണ് ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button