സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ നടത്തിയ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ അലൻസിയർ. 53 വര്‍ഷമായി സ്ത്രീ ശരീരത്തെ വില്‍ക്കുന്നു എന്ന് തോന്നാത്തത് എന്താണ് എന്നും ആണായ തനിക്ക് ആണ്‍പ്രതിമ വേണം എന്നത് സമത്വം ഉദ്ദേശിച്ചാണ് സംസാരിച്ചതെന്നും അലൻസിയർ പറഞ്ഞു.
read also: മിസ്റ്റർ ഹാക്കറിലെ മെല്ലെ അനുരാഗമെൻ എന്ന പ്രണയ ഗാനം റിലീസായി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയുന്ന കാര്യം നടക്കില്ല. ആണായ എനിക്ക് ആണ്‍പ്രതിമ വേണം എന്നാണ് ആവശ്യം. സമത്വം ഉദ്ദേശിച്ചാണ് ഞാൻ സംസാരിച്ചത്. സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ല.രണ്ട് വിഭാഗത്തിനും വേണ്ടിയാണ് സംസാരിച്ചത്. അവാര്‍ഡ് നല്‍കിയ ശില്‍പത്തിന് ഒരു വിലയുമില്ല. ഒരുവര്‍ഷം മാത്രം കാലാവധി ഉള്ള ശില്‍പമാണത്.
ആറുപേര്‍ തീരുമാനിക്കുന്നത് മാത്രമാണ് പുരസ്കാരം.ആണുങ്ങള്‍ അപമാനിക്കപ്പെടുന്നതില്‍ സങ്കോചമുണ്ട്. എന്തുകൊണ്ടാണ് പെണ്ണുങ്ങളെ ശരീരം കാണിച്ചു വില്‍ക്കുന്നത്. 53 വര്‍ഷമായി സ്ത്രീ ശരീരത്തെ വില്‍ക്കുന്നു എന്ന് തോന്നാത്തത് എന്താണ്? ഇനിയും സ്ത്രീ ശില്‍പം ലഭിച്ചാല്‍ ഉമ്മ നല്‍കി സ്വീകരിക്കും. വിഷയം സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആരും ബന്ധപ്പെട്ടില്ല. അങ്ങനെ വിലക്കാൻ കഴിയുന്ന ആളല്ല താൻ. മാധ്യമങ്ങള്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും അലന്‍സിയര്‍ പറഞ്ഞു.
Post Your Comments