കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 സമര്‍പ്പണ ചടങ്ങില്‍ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയര്‍. പെണ്‍ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനു സഹനടനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ച അലൻസിയർ പറഞ്ഞു.
read also: ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
അലൻസിയറിന്റെ വാക്കുകൾ ഇങ്ങനെ,
‘അവാര്‍ഡ് വാങ്ങിച്ചിട്ട് വീട്ടില്‍ പോകാൻ വേണ്ടി ഓടിയതാണ് ഞാൻ. നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു എനിക്ക്. അദ്ദേഹം പോയി. എങ്കിലും സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വര്‍ണത്തില്‍ പൊതിഞ്ഞ് തരണം. 25000 രൂപയും സ്‌പെഷ്യല്‍ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ഒരു പ്രതിമ തരണം. ആണ്‍കരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിര്‍ത്തും’- എന്നായിരുന്നു അലൻസിയര്‍ പറഞ്ഞത്.
Post Your Comments