GeneralLatest NewsMollywoodNEWSWOODs

കള്ളിമുണ്ടും ബനിയനുമാണെങ്കില്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്ന് വിനായകൻ: നടനെക്കുറിച്ച് സംവിധായകൻ മൃദുല്‍ നായര്‍

അന്ന് അദ്ദേഹം ജെയ്‌ലറിനെ കുറിച്ച്‌ സംസാരിച്ചിരുന്നു

രജനികാന്തിന്റെ വില്ലനായി മാസ് പെർഫോമൻസ് നടത്തിയ വിനായകന്റെ പുതിയ മലയാള ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ഇപ്പോഴിതാ, വിനായകനുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ മൃദുല്‍ നായര്‍.

കാസര്‍ഗോള്‍ഡ് സിനിമയിലെ കഥാപാത്രത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ തന്റെ ഡിസൈന്‍ എന്താണെന്നാണ് വിനായകന്‍ ആദ്യം ചോദിച്ചതെന്ന് മൃദുല്‍ പറഞ്ഞു. കോസ്റ്റിയൂം എന്ന വാക്കിന് പകരം അദ്ദേഹം ഡിസൈന്‍ എന്നാണ് ഉപയോഗിച്ചതെന്നും കള്ളിമുണ്ടും ബനിയനുമാണെങ്കില്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്ന് പറഞ്ഞെന്നും മൃദുല്‍ നായര്‍   അഭിമുഖത്തില്‍ പങ്കുവച്ചു.

read also: നിലനില്‍പിന് വേണ്ടി മോതിരം പണയം വയ്ക്കാൻ പോയി, ബാങ്കിലെ പരസ്യത്തില്‍ എന്റെ ഫോട്ടോ: അനുഭവം വെളിപ്പെടുത്തി ആസിഫ് അലി

മൃദുലിന്റെ വാക്കുകൾ ഇങ്ങനെ,

‘ഗോവയില്‍ വെച്ചാണ് വിനായകനോട് കഥ പറയുന്നത്. വാട്ട് ഈസ് മൈ ഡിസൈന്‍? കോസ്റ്റിയൂം എന്താണ് എന്നല്ല, എന്റെ ഡിസൈന്‍ എന്താണെന്നാണ് വിനായകന്‍ ചോദിച്ചത്. ‘കള്ളിമുണ്ടും ബനിയനുമാണെങ്കില്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്നും ബട്ട് ഇഫ് യു ആര്‍ സ്റ്റൈലിങ് മി ഐ നീഡ് ടു നോ’ എന്നാണ് പുള്ളി പറഞ്ഞത്.’

‘അന്ന് അദ്ദേഹം ജെയ്‌ലറിനെ കുറിച്ച്‌ സംസാരിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന് താടിയുണ്ട്. കാസര്‍ഗോള്‍ഡിലെ വിനായകന്റെ ക്യാരക്ടറിന് താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓക്കെ ആണ്. പിന്നെ, മോഹന്‍ലാല്‍ പറഞ്ഞത് പോലെ വില്‍ക്കാനുള്ളത് ചക്കയാണ്, പക്ഷെ ഞങ്ങളുടെ കയ്യിലുള്ളത് മാണിക്യമാണ്. അതുകൊണ്ട് വിനായകന്‍ വരുമ്പോള്‍ എങ്ങനെയായാലും അത് ഓക്കെയാണ്.’ – മൃദുൽ പങ്കുവച്ചു.

shortlink

Post Your Comments


Back to top button