തമിഴ് സിനിമാ പ്രേമികളുടെ പ്രിയതാരം വിജയ് ഏതാനും നാളുകളായി സ്വന്തം പിതാവുമായി അകന്ന് കഴിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയ അരങ്ങേറ്റവുമായി ബന്ധപ്പെട്ടാണ് പിതാവ് നടനിൽ നിന്ന് അകന്നു മാറിയതെന്നാണ് വാർത്തകൾ വന്നത്.
എന്നാൽ ലോസ് ഏഞ്ചൽസിൽ ദളപതി 68 ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങിയ നടൻ വിജയ്, അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ പിതാവ് ചന്ദ്രശേഖറിനെ കണ്ടിരിക്കുകയാണ്. ഇരുവർക്കുമിടിയിലുള്ള മഞ്ഞ് ഉരുകിയെന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ പ്രിയ നടനും പിതാവും തമ്മിലുള്ള പിണക്കം മാറിയെന്ന് കേട്ടതോടെ ആരാധകരും ഹാപ്പിയായിരിക്കുകയാണ്, കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇരുവരും.
വിജയ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണം വിജയ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, മിഷ്കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.
Post Your Comments