ഒരു കാലത്ത് ബോളിവുഡിലെ ഹോട്ട് നടിയായിരുന്നു പൂജ ഭട്ട്. അനവധി കിംവദന്തികളും താരത്തെക്കുറിച്ച് ഉയർന്നിരുന്നു. ആലിയ ഭട്ട് തന്റെ മകളാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പൂജ ഭട്ട്.
.
ഏറ്റവും കൂടുതൽ ഉയർന്നിട്ടുള്ള വിവാദമായിരുന്നു ആലിയ ഭട്ട് പൂജ ഭട്ടിന്റെ മകളാണ് എന്നത്. ഗോസിപ്പ് കോളങ്ങളിലെ നിരന്തരം വാർത്തയായിരുന്നത്. മ്പ് കരൺ ജോഹർ അവതരിപ്പിച്ച കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ സഹതാരങ്ങളായ വരുൺ ധവാനും സിദ്ധാർത്ഥ് മൽഹോത്രയും പങ്കെടുത്തപ്പോഴാണ് ആലിയ ഭട്ട് ഈ കിംവദന്തിയെ ആദ്യം അഭിസംബോധന ചെയ്തത്. തന്നെക്കുറിച്ച് കേട്ട ഏറ്റവും പരിഹാസ്യമായ കിംവദന്തി എന്താണെന്ന് കരൺ ചോദിച്ചപ്പോൾ, താൻ മഹേഷ് ഭട്ടിന്റെയും പൂജാ ഭട്ടിന്റെയും മകളാണെന്ന് അവകാശപ്പെട്ട് വരുന്ന വാർത്തകളാണെന്നാണ് താരം മറുപടി നൽകിയത്.
സംവിധായകൻ മഹേഷ് ഭട്ടിന്റ മക്കളാണ് ആലിയയും പൂജയും. താൻ ജീവിതത്തിൽ കേട്ട എറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ആലിയ തന്റെ മകളാണെന്നുള്ള കിംവദന്തികളെന്നാണ് പൂജ പറയുന്നത്. വിവരമില്ലാത്ത കുറേപേർ ചേർന്നുണ്ടാക്കിയ അസംബന്ധമാണത്. ഒരു കാലത്ത് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട ദുഷ്പ്രചരണങ്ങളിലൊന്ന് ഇതായിരുന്നുവെന്നും നടി തുറന്ന് പറയുന്നു.
Post Your Comments