CinemaLatest News

എടാ വിവേകേ എന്ന വിളി ഇനി ഇല്ല, ഒരു മുത്തച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ആളാണ്: വിവേക് ​ഗോപൻ

ഒരു രാഷ്ട്രീയപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്ന് നിരന്തരം ഓർമ്മപ്പെടുത്തിയ വ്യക്തി

മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ബിജെപി മുൻ സംസ്ഥാന സെക്രട്ടറിയുമായ പിപി മുകുന്ദനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിവേക് ​ഗോപൻ. എന്റെ അസ്തിത്വത്തെ തിരിച്ചറിയാനും വ്യക്തിത്വം രൂപപ്പെടുത്താനും മാർഗ്ഗദർശിയായി കൂടെ നിന്ന ഒരു മുത്തച്ഛനെയാണ് വ്യക്തിപരമായി എനിക്ക് നഷ്ടമായത്. കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നുവെന്നും നടൻ കുറിച്ചു.

കുറിപ്പ് വായിക്കാം

പി.പി മുകുന്ദേട്ടൻ, 1946 ഇൽ കണ്ണൂർ ജില്ലയിൽ ജനനം, അടിയന്തരാവസ്ഥയുടെ കരാള ഹസ്തത്തിൽ നിന്നും നാടിനെ മോചിപ്പിക്കാൻ നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കർമ്മയോഗി, സംഘ നിയോഗം അനുസരിച്ചു ബി. ജെ. പി സംസ്ഥാന സംഘടന സെക്രട്ടറി ആയി നിരവധി വർഷം..ആ ധീഷണാശാലിയായ സംഘപ്രചാരകൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.

ഒരു രാഷ്ട്രീയപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തിയിരുന്ന, എൻറെ അസ്തിത്വത്തെ തിരിച്ചറിയാനും വ്യക്തിത്വം രൂപപ്പെടുത്താനും മാർഗ്ഗദർശിയായി കൂടെ നിന്ന ഒരു മുത്തച്ഛനെയാണ് വ്യക്തിപരമായി എനിക്ക് നഷ്ടമായത്.. കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു.. നിരന്തരം കൂടിക്കാഴ്ചകൾ, ‘എവിടാ വിവേകേ’ എന്ന് തുടങ്ങുന്ന ഫോൺവിളികൾ എല്ലാം ഇനിയില്ല എന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.

സംഘപ്രചാരകൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ കർമ്മ കുശലത നിറഞ്ഞ ജീവിതാനുഭവങ്ങൾ, അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ജയിൽ അനുഭവങ്ങൾ എല്ലാം ഏതൊരു പൊതുപ്രവർത്തകനും അനുകരണീയമാണ്. എന്നും എനിക്ക് ആശയം ആവേശവുമായ മുകുന്ദേട്ടനു ശതകോടി പ്രണാമം.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button