CinemaLatest News

പ്രശസ്ത തമിഴ് യുവനടൻ അശോക് സെൽവൻ വിവാഹിതനായി: വധു നടി കീർത്തി പാണ്ഡ്യൻ

വർഷങ്ങളായി ഡേറ്റിംഗിലായിരുന്നു ഇരുവരും

നടൻ അശോക് സെൽവനും അരുൺ പാണ്ഡ്യന്റെ മകളും നടിയുമായ കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആഡംബരമായി വിവാഹ ചടങ്ങുകൾ നടന്നത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡേറ്റിംഗിലായിരുന്നു ഇരുവരും. താരങ്ങളുടെ വിവാഹ നിശ്ചയം ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്നിരുന്നു, അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. തിരുനെൽവേലി ബാലയങ്കോട്ടയ്ക്കടുത്തുള്ള ഇട്ടേരിയായിരുന്നു വേദിയായത്. പരമ്പരാഗത വസ്ത്രത്തിൽ അശോകും കീർത്തിയും ​ കാണുവാൻ ​ഗംഭീരമായെന്ന് ആരാധകർ കുറിച്ചു. വിവാഹ സൽക്കാരം പിന്നീട് ചെന്നൈയിൽ നടക്കും. നവദമ്പതികൾക്ക് ആരാധകരും സിനിമാ ലോകത്തെ നിരവധി ആളുകളും ആശംസകൾ നേർന്നു.

കീർത്തിയുടെ ബന്ധുകൂടിയായ നടി രമ്യ പാണ്ഡ്യൻ സോഷ്യൽ മീഡിയയിൽ ദമ്പതികളെ അഭിനന്ദിക്കുകയും ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. അശോക് സെൽവൻ തമിഴിൽ അരങ്ങേറ്റം കുറിച്ചത് സൂതു കവ്വും എന്ന ചിത്രത്തിലൂടെയാണ്. അതേസമയം തുമ്പ, അൻബിർക്കിനിയൽ തുടങ്ങിയ ചിത്രങ്ങളിൽ കീർത്തി പാണ്ഡ്യൻ അഭിനയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button