മഹാത്മ അയ്യൻകാളിയുടെ ജീവിതവും പാരമ്പര്യവും ആഘോഷിക്കുന്ന ആദ്യത്തെ ആനിമേറ്റഡ് മ്യൂസിക് വീഡിയോ പുറത്ത്. വിപിൻ മോഹന്റെ വരികൾക്ക് സുഭാഷ് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സുഭാഷ് ദേവ് തന്നെയാണ് ആൽബം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് യുട്യൂബ് ചാനലിലൂടെയാണ് ആൽബം പുറത്തുവിട്ടിരിക്കുന്നത്. വിപിൻ മോഹൻ നിർമ്മിച്ച ഈ ആൽബത്തിന്റെ ആനിമേഷനും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അമൽ ദ്രാവിഡ് പി.എസ് ആണ്. അനന്തു എസ് കൃഷ്ണന്റേതാണ് ഡിജിറ്റൽ ആർട്ട് വർക്ക്.
കേരള ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച സാമൂഹിക പരിഷ്കർത്താവായ മഹാത്മ അയ്യങ്കാളിയുടെ സാമൂഹിക ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ ആനിമേറ്റഡ് മ്യൂസിക് വീഡിയോയിൽ കാണാനാകുന്നത്. അതിശയകരമായ ആനിമേഷനിലൂടെയും മനസിനെ ഉണർത്തുന്ന സംഗീതത്തിലൂടെയും, മഹാനായ നേതാവിന്റെ പ്രചോദനാത്മകമായ കഥയ്ക്ക് വിപിൻ മോഹനും സംഘവും ജീവൻ നൽകുന്നു. സാമൂഹിക നീതി, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയ്‌ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം പ്രകടമാക്കുന്നതാണ് ആൽബം.
Post Your Comments