CinemaLatest News

സിനിമയിലേക്കെത്തിയത് അപ്രതീക്ഷിതമായി, ടീച്ചറാകാനായിരുന്നു ഇഷ്ടം: അനു സിത്താര

കഥാപാത്രങ്ങളിൽ ഏറെയിഷ്ടം രാമന്റെ ഏദൻതോട്ടത്തിലെ മാലിനി

മനസ്സിൽ സിനിമയുണ്ടായിരുന്നില്ല, സിനിമ സ്വപ്നം കാണാൻ പോലും കഴിയാത്ത ദൂരമായിരുന്നുവെന്ന് പണ്ടെന്ന് നടി അനു സിത്താര. അന്നൊക്കെ മനസിൽ ടീച്ചറാകുന്നതായിരുന്നു സ്വപ്നമെന്നും നടി അനു സിത്താര പറയുന്നു.

ക്യാപ്റ്റനിലെ അനിതയും രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയുമെല്ലാം മലയാളികൾ ആഘോഷമാക്കിയ താരത്തിന്റെ ചിത്രങ്ങളാണ്. സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കുകയാണ് നടി. പത്ത് വർഷം പിന്നിടുമ്പോൾ വളരെ സന്തോഷവതിയാണെന്ന് പറയുകയാണ് താരം. പണ്ട് ആരെങ്കിലും ചോദിക്കുമ്പോൾ ടീച്ചറാകണം എന്നായിരുന്നു താൻ പറഞ്ഞിരുന്നത് എന്നും താരം ഓർമ്മിക്കുന്നു. ചെയ്ത കഥാപാത്രങ്ങളിൽ ഏറെയിഷ്ടം രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയാണ്.

നായികാ പ്രാധാന്യം ഉള്ള ചിത്രമായിരുന്നത്, നല്ലപോലെ പെർഫോം ചെയ്യാൻ കഴിഞ്ഞ ചിത്രമായിരുന്നു അതെന്നും നടി. ഒരുപാട് ആസ്വദിച്ച് ചെയ്ത ചിത്രമാണത്, അതുകൊണ്ട് തന്നെയാണ് മാലിനിയോട് ഇഷ്ടക്കൂടുതലെന്നും താരം.

സിനിമയും നൃത്തവുമാണ് ഒരുപോലെ ഇഷ്ടമുള്ളത്. ഇതിലേത് കൂടുതൽ ഇഷ്ടമെന്ന് ആര് ചോദിച്ചാലും ഉത്തരമില്ലെന്നും നടി. പലപ്പോഴും ചില നല്ല കഥാപാത്രങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയോ പരി​ഗണനയോ ലഭിക്കാറില്ലെന്നും അനു സിത്താര പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button