
‘ആദിപുരുഷ്’ എന്ന ചിത്രത്തിൽ ശ്രീരാമനെ അവതരിപ്പിച്ച തെന്നിന്ത്യൻ താരം പ്രഭാസ് ഇനി എത്തുക ശിവന്റെ വേഷത്തിൽ. ‘കണ്ണപ്പ’ എന്ന് പേരിട്ടിരിക്കുന്ന മഞ്ചു വിഷ്ണുവിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ ശിവനായി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്.
മനോബാലയും രമേഷ് ബാലയും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെണ് വാർത്ത പുറത്തുവന്നത്. ബോളിവുഡ് താരസുന്ദരി കൃതി സനന്റെ സഹോദരി നൂപുര്‍ സനനും ചിത്രത്തില്‍ ഒരു വേഷം ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.
Post Your Comments