CinemaLatest News

സ്വപ്നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന ദൃഢനിശ്ചയങ്ങളാണ് ഏട്ടന്റെ ഇന്ധനം, പിറന്നാൾ ആശംസകളുമായി സിത്താര

സ്വാതന്ത്ര്യത്തിലാണല്ലോ സ്നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതൽ

മലയാളികളുടെ പ്രിയ ​ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഏതു സ്വപ്നത്തിനും, ഏതു ഇഷ്ടത്തിനും തടസ്സമാവില്ലെന്ന് മാത്രമല്ല, വേണ്ടപോലെ ഏറ്റവും നല്ല സുഹൃത്തായി കൂടെയുണ്ടാവും!!! സ്വാതന്ത്ര്യത്തിലാണല്ലോ സ്നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതൽ,കൂടുതൽ യാത്രകൾ ചെയ്തും,കൂടുതൽ എഴുതിയും, കൂടുതൽ ചിരിച്ചും, കൂടുതൽ സ്വാതന്ത്ര്യത്തോടെയും, കൂടുതൽ സൗഹൃദങ്ങൾക്ക് താങ്ങായും കൂട്ടായും മുന്നോട്ട് പോവുന്നു എന്നാണ് പ്രിയതമൻ സജീഷിന് പിറന്നാൾ ആശംസകൾ നേർന്ന് സിത്താര കുറിച്ചത്.

കുറിപ്പ് വായിക്കാം

ഏട്ടൻ ജീവിച്ചുതീർത്ത വർഷങ്ങളിൽ ആദ്യപാതിയും പിന്നെ കുറച്ച് അധികവും എനിക്ക് കേട്ടുകേൾവിയാണ്!  കേട്ടതിൽ നിന്നും പിന്നീട് ഞാൻ കണ്ട ബാക്കിയിൽ നിന്നും എനിക്കറിയാം, സ്വപ്നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയദാര്ഢ്യങ്ങളാണ് ആണ് ഏട്ടനെ ഇന്ധനം!

ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ്, അത് പരസ്യമായി നാലാൾ കാണ്കെ, പത്താൾ കേൾക്കെ ആയാൽ എനിക്ക് വാക്ക് മാറാൻ പറ്റില്ലല്ലോ. ഏതു സ്വപ്നത്തിനും, ഏതു ഇഷ്ടത്തിനും തടസ്സമാവില്ലെന്ന് മാത്രമല്ല, വേണ്ടപോലെ ഏറ്റവും നല്ല സുഹൃത്തായി കൂടെയുണ്ടാവും, സ്വാതന്ത്ര്യത്തിലാണല്ലോ സ്നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതൽ!!!

കൂടുതൽ യാത്രകൾ ചെയ്തും, കൂടുതൽ എഴുതിയും, കൂടുതൽ ചിരിച്ചും, കൂടുതൽ സ്വാതന്ത്ര്യത്തോടെയും, കൂടുതൽ സൗഹൃദങ്ങൾക്ക് താങ്ങായും കൂട്ടായും മുന്നോട്ട് അങ്ങനെ മുന്നോട്ട്.

shortlink

Related Articles

Post Your Comments


Back to top button