16 കോടി രൂപ തട്ടിയെടുത്ത് തന്നെ വഞ്ചിച്ചെന്ന വ്യവസായിയുടെ പരാതിയിൽ പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഐപിഎസ് സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് കമ്മീഷണര്‍ രവീന്ദര്‍ ചന്ദ്രശേഖറെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
read also:അഭിനയലോകത്തിന്റെ നെറുകയിൽ അൻപതിലേറെ വർഷങ്ങളായി ‘The Big M’ ആയി അദ്ദേഹം നിലനിൽക്കുന്നു: രചന
2020 ഒക്ടോബറില്‍, മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടില്‍ സാമ്പത്തിക സഹായം തേടിയ രവീന്ദര്‍ ചന്ദ്രശേഖർ തന്റെ കയ്യിൽ നിന്നും 15,83,20,000/ രൂപ വാങ്ങിയെന്നും തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ ഊര്‍ജ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നുമാണ് പരാതി. ഇതിനെ തുടർന്ന് സിസിബി, ഇഡിഎഫ് എന്നിവയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വ്യവസായി ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും സൂചന.
Post Your Comments