
പ്രശസ്ത അഭിനേത്രിയാണ് പാകിസ്ഥാൻ നടി മഹിറ ഖാൻ. ഷാരൂഖ് ഖാന്റെ 2017 ലെ റയീസ് എന്ന ചിത്രത്തിലെ നായികയായി ഇന്ത്യയിൽ പ്രശസ്തയായ പാകിസ്ഥാൻ നടി മഹിറ ഖാൻ അടുത്തിടെ മലയാള സിനിമാ വ്യവസായത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
മലയാള സിനിമ അടുത്തറിയാൻ മഹിറ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഞാൻ മലയാളത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങൾ തീർച്ചയായും (മലയാള സിനിമ കാണണം),” അവർ കൂട്ടിച്ചേർക്കുന്നു, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ മലയാളത്തിലെ താരങ്ങളുടെ പേരുകൾ സംഭാഷണത്തിൽ ചർച്ചാവിഷയമാകുന്നത് കേൾക്കാം.
2011-ൽ ബോൾ എന്ന ചിത്രത്തിലൂടെ അഭിനയ യാത്ര ആരംഭിച്ച മഹിര നിലവിൽ പാക്കിസ്ഥാനിലെ പ്രമുഖ താരങ്ങളിലൊരാളാണ്. ഹംസഫർ (2011) എന്ന ടെലിവിഷൻ പരമ്പരയിലെ ഖിരാദ് ഹുസൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിക്ക് ഒട്ടേറെ പ്രശംസകളും ലഭിച്ചിരുന്നു. താൻ പൃഥ്വിരാജ് സുകുമാരനെ കാണുകയും അദ്ദേഹത്തിന്റെ ചിത്രമായ ജനഗണമന കണ്ടിരുന്നുവെന്നും താരം പറഞ്ഞു. സിനിമാ നിരൂപക അനുപമ ചോപ്രയാണ് തന്നെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയതെന്നും നടി വെളിപ്പെടുത്തി. മലയാള സിനിമകളെക്കുറിച്ചാണ് താൻ പ്രത്യേകമായി സംസാരിക്കുന്നതെന്നും മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളാണെന്ന് തെറ്റിദ്ധരിക്കരുതെന്നും മാഹിരാ പറയുന്നു.
Post Your Comments