ഇന്നലെ സോഷ്യൽ മീഡിയയുടെ മനം നിറച്ച കാഴ്ച്ചയായിരുന്നു മുഹമ്മദ് യഹിയ എന്ന ബാലൻ വീൽ ചെയറിൽ ഇരുന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.
.രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം, സമൂഹത്തിൽ രണ്ട് മതങ്ങൾ തമ്മിൽ ശത്രുക്കളായാൽ മാത്രമേ ഞങ്ങൾക്ക് വർഗ്ഗീയതക്കെതിരെ നാഴികക്ക് നാൽപ്പതുവട്ടം പ്രസംഗിക്കാൻ പറ്റുകയുള്ളു എന്ന് പറയാതെ പറയുന്ന കപട പുരോഗമന ഇടനിലക്കാരന്റെ വർഗ്ഗീയത തുറന്നുകാട്ടുന്ന ചിത്രം, ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രമെന്നാണ് നടൻ ഹരീഷ് പേരടി പറയുന്നത്.
കുറിപ്പ് വായിക്കാം
കോഴിക്കോട്ടെ മുഹമ്മദ് യഹിയ..രണ്ടാം തവണയാണ് ശോഭയാത്രയിൽ കൃഷ്ണ വേഷം കെട്ടുന്നത്, പൂർണ്ണമായും ഇസ്ലാം മത വിശ്വാസിയായ അവന്റെ ഉമുമ്മ എത്ര സന്തോഷത്തോടെയാണ് അവനെ അനുഗമിക്കുന്നത്, ഹിരോഷിമയിലെ ആറ്റം ബോംബിന്റെ ആക്രമണത്തിൽ നിന്ന് ഓടി പോകുന്ന നഗ്നയായ ആ പെൺകുട്ടിയുടെ ചിത്രം ലോകത്തിനുണ്ടാക്കിയ ഭയപ്പാടിനുള്ള മരുന്നാണിചിത്രം.
രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം ..സമൂഹത്തിൽ രണ്ട് മതങ്ങൾ തമ്മിൽ ശത്രുക്കളായാൽ മാത്രമേ ഞങ്ങൾക്ക് വർഗ്ഗീയതക്കെതിരെ നാഴികക്ക് നാൽപ്പതുവട്ടം പ്രസംഗിക്കാൻ പറ്റുകയുള്ളു എന്ന് പറയാതെ പറയുന്ന കപട പുരോഗമന ഇടനിലക്കാരന്റെ വർഗ്ഗീയത തുറന്നുകാട്ടുന്ന ചിത്രം.
ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രം, എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ചിത്രം, മതേതര്വത്തിന്റെ യഥാർത്ഥ ഭാരതീയ ഇന്ത്യൻ ചിത്രം.
Post Your Comments